Saturday, December 10, 2011

വിപ്ലവം ചോരാത്ത ആവേശവുമായി LSA -യുടെ സമ്മേളനം

മൂവാറ്റ്പുഴ : എല്‍.എസ്.എ -യുടെ എറണാകുളം കോട്ടയം ഇടുക്കി  ജില്ലാ സമ്മേളനം മൂവ്വാറ്റ്പുഴ NAS  ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെട്ടു... സമ്മേളനം എല്‍‌എസ്‌എ കേന്ത്ര കമ്മറ്റി പ്രസിഡന്‍റ്  ശ്രീ ചെറിയ കോയ   ഉദ്ഘാടനം ചെയ്തു.. എല്‍.എസ്.എ -യുടെ എറണാകുളം ജില്ലാ  പ്രസിഡന്റ്‌  ശ്രീ.ഹക്കീം  അധ്യക്ഷനായിരുന്നു...
                ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് എല്‍.എസ്.എ  സെന്‍ട്രല്‍ കമ്മിറ്റി പബ്ലിസിറ്റി  ബോര്‍ഡ് ചെയര്‍മാന്‍ തൌഫീക് ,, സെന്‍ട്രല്‍ കമ്മിറ്റി എക്സി. മെംബര്‍ കാസിം ,  മുന്‍ കടമത്ത് കോളേജ്  യൂണിയന്‍ ചെയര്‍മാന്‍ ശ്രീ അമാനുള്ള ,  സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശ്രീ ഈര്‍ഫാന്‍  എന്നിവര്‍ സംസാരിച്ചു

              കഴിവുകള്‍ പ്രകടിപ്പിക്കാന്‍ നല്‍കിയ അവസരത്തില്‍ വിദ്യാര്ത്ഥികള്‍ ഗാനം  ആലപിച്ചു കൊണ്ട്  സദസ്സിനെ ആവേശഭരിതമാക്കി...ശേഷം സങ്കടനാ  ചര്‍ച്ചയും  ജനറല്‍ ബോഡി യോഗവും നടന്നു.. ജനറല്‍ ബോഡിയില്‍ വിദ്യാര്‍ഥി കളുടെ പ്രശ്നങ്ങള്‍ ആരായുകയും.. ശേഷം പുതിയ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു.. പുതിയ കോട്ടയം/ ഇടുക്കി  ജില്ലാ  പ്രസിഡന്റ്‌ ആയി നിസാമിനെയും  സെക്രട്ടറിയായി  അല്ലാമിനെ -യും തെരഞ്ഞെടുത്തു...
എറണാകുളം പ്രസിഡന്റ്‌ ആയി നൌഫറിനെയും സെക്രട്ടറിയായി  ഈര്‍ഷാദിനെയും -യും തെരഞ്ഞെടുത്തു..
 സമ്മേളനത്തിന് ജാഫര്‍ സ്വാഗതവും ഹബീബാ  നന്ദിയും പറഞ്ഞു