Wednesday, September 21, 2011

പെട്രോള്‍ വില:: കല്‍പേനിക്ക് റെക്കോര്‍ഡ്‌


കല്‍പേനി: പെട്രോള്‍ വിലയില്‍ ലോക റെക്കോര്‍ഡ്‌ കല്‍പേനി ദ്വീപിനു സ്വന്തം .. ലിറ്ററിന് 

200 രൂപയാണ് വില. മറ്റു ദ്വീപികളും ഒട്ടും പിന്നിലല്ല 100 മുതല്‍ 150 രൂപക്കാണ്  മറ്റു ദ്വീപുകളിലും 
സ്വകാര്യ കടകളില്‍ പെട്രോള്‍ വിറ്റഴിക്കുന്നതു...
                       മണ്‍സൂണ്‍ സീസസണ് തുടങ്ങിയത് മുതല്‍ തന്നെ പെട്രോളിന് ദ്വീപുകളിലെല്ലാം ക്ഷാമമാണ് അതിനിടയിലാണ് നേരത്തെ പെട്രോള്‍  സ്റ്റോക്ക് ചെയ്തവര്‍ ഇത്രയും കൂടിയ വിലക്ക് വിറ്റഴിക്കുന്നത് 
                         നിലവില്‍ സ്റ്റോക്ക് ഉള്ളവര്‍ 200 രൂപക്ക് വിറ്റഴിക്കുന്നത് കൊണ്ട് തന്നെ 
ഇനി മറ്റു കടകളില്‍ സ്റ്റോക്ക്‌ വന്നാല്‍ തന്നെ അവരും വില കുറക്കാന്‍ തയ്യാറാകില്ല.. ഇതിനെല്ലാം 
ഇരയാകുന്നത് പാവപ്പെട്ട ജനങ്ങളാണ് ...
                       ജനങ്ങളുടെ ക്ഷേമം ഉത്തരവാദിത്തപ്പെട്ടവര്‍ ഉറപ്പ് വരുത്തണം .. ഇതിനു വേണ്ട പരിഹാര മാര്‍ഗം അതികാരികള്‍ കൈക്കൊള്ളണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്