Sunday, May 19, 2013

ലക്ഷദ്വീപിൽ ബോട്ടപകടം : 5 മരണം

കടമത്ത്( 18-05-13)  : ലക്ഷദ്വീപില്‍ ബോട്ട് മുങ്ങി ഒരു സ്ത്രീയും രണ്ട് കുട്ടികളുമടക്കം അഞ്ച് പേര്‍ മരിച്ചു. നാല് പേര്‍ ഗുരുതരാവസ്ഥയില്‍. .സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ബോട്ടില്‍ 27 പേര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. 21 പേരെ രക്ഷപ്പെടുത്തി. കടമത്ത് ദ്വീപില്‍ രാവിലെ 9.30നാണ് സംഭവം. അല്‍ അമീന്‍ എന്ന സ്വകാര്യ ബോട്ടാണ് മുങ്ങിയത്.

മൂസ(45), മുഹമ്മദ് കോയ(50), സൈനബി(52) എന്നിവരും അഞ്ച് വയസ്സില്‍ താഴെയുള്ള 2 കുട്ടികളുമാണ് മരിച്ചത്.അമിനി ദ്വീപില്‍ നിന്ന് കടമത്ത് ദ്വീപിലേക്ക് വരുകയായിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്, 

>കടമത്ത് ബോട്ടപകടത്തിൽ  പെട്ട് മരണപെട്ടവരുടെ കുടുംബങ്ങൾക്കും പരിക്ക് പറ്റിയവർക്കും ഉടൻ  തന്നെ എം പി യും അട്മിനിസ്ട്രഷനും ധനസഹായം പ്രഖ്യാപിക്കുക .
>ബോട്ടപകടങ്ങൾ ഒഴിവാക്കാനുള്ള സുരക്ഷ നടപടികൾ കൈക്കൊള്ളുക .. LSA CC


No comments:

Post a Comment