Saturday, March 10, 2012

LD CLERK TEST ഏപ്രില്‍ നാലിലേക്ക് മാറ്റി വെച്ചു

കവരത്തി: ദ്വീപിലെ ഉദ്യോഗാര്‍ത്ഥികളുടെ അവസരം നഷ്ടപ്പെടുന്ന രീതിയില്‍ മാര്‍ച്ച്‌ മാസം  "Lower Division Clerk" സ്പീഡ്‌ ടെസ്റ്റ്‌ വെച്ചത്‌ വിവാദമായതിനെ തുടര്‍ന്ന്‌ ടെസ്റ്റ്‌ നീട്ടി വെച്ചു. ഏപ്രില്‍ മാസം നാലാം തിയതിയിലാണ് ഇനി ടെസ്റ്റ് നടക്കുക ... ഏപ്രില്‍ 1 മുതല്‍ മൂന്നാം തിയതി വരെ ആയിരിക്കും രജിസ്ട്രേഷന്‍ ....... മാര്‍ച്ച് 24 -നു നടത്താന്‍ ആയിരുന്നു നേരത്തെ നിശ്ചയിച്ചത് ... പരീക്ഷാ മാസമായ ഈ മാര്‍ച്ച്  മാസം നിരവധി  പ്രധാന പരീക്ഷകളാണ് നടക്കാനുള്ളത്... അത് ഉദ്യോഗാര്തികള്‍ക്ക് ടെസ്റ്റിനു പങ്കെടുക്കുന്നതിനു പ്രതികൂലമായി ബാധിക്കുമെന്ന് കാണിച്ചു ഒത്തിരി രക്ഷിതാക്കളും വിദ്യാര്‍ഥികളും എല്‍.എസ്.എ -യെ സമീപിച്ചിരുന്നു... ഇതിനെ തുടര്‍ന്ന് ഭൂരിപക്ഷം വിദ്യാര്‍ഥി കളുടെ അഭിപ്രായം ശേഖരിച്ചതിനു ശേഷമാണ്  LSA അധികാരികളുമായി ശക്തമായി  ഇടപെട്ടത്  അതിനെ തുടര്‍ന്നാണ്‌ ഈ നടപടി .... കൂടാതെ  മാര്‍ച്ച് മാസം ടെസ്റ്റ്‌ വെച്ചാല്‍ ഉദ്യോഗാര്‍ത്തികള്‍ക്ക്   പ്രതികൂലമായി ബാധിക്കുമെന്നതിനെ പറ്റി ദ്വീപ്‌ ന്യൂസ് ബ്ലോഗ്‌ 'ലും ഐലന്‍ട്‌ എക്സ്‌പ്രസ്സ്‌  വെബ്‌ സൈറ്റിലും വ്യക്തമായ വാര്‍ത്ത വന്നിരുന്നു.....
സര്‍വീസ് ഡയറക്ടര്‍ക്ക് LSA നല്‍കിയ നിവേദനം കാണാന്‍ ക്ലിക്ക്‌ ചെയ്യുക