Friday, March 23, 2012

കില്‍ത്താനില്‍ മദ്യവേട്ട


                                         (പ്രതിയെ തൊണ്ടി സഹിതം പിടിച്ചപ്പോള്‍ ) കില്‍ത്താന്‍(23.3.12)- എം.വി മിനിക്കോയി കപ്പലില്‍ നിന്ന് ഇറക്കിയ 5 കുപ്പി മദ്യം പിടിച്ചു.ആന്ത്രാപ്രദേശ് സ്വദേശിയായ IR ബെറ്റാലിയന്‍ കോണ്‍സ്റബിളാണ് പ്രതി. മംഗലാപുരത്തില്‍ നിന്നാണ് കപ്പല്‍ എത്തിയത്.
ദ്വീപിലേക്ക് മദ്യം കടത്തുന്ന പ്രവണത തുടര്‍ക്കഥയാവുന്നു... നിയമപാലകര്‍ തന്നെ ഇത്തരം ഹീനമായ പ്രവര്‍ത്തനങ്ങള്‍ ശീലമാക്കുമ്പോള്‍ മദ്യം കടത്താന്‍ ശ്രമിക്കുന്ന ഏതൊരാള്‍ക്കു മുമ്പിലും അധികാരികള്‍ക്ക്  മൌനം പാലിക്കേണ്ടി വരുന്നു... മാസങ്ങളായി പല വിരുദരും ഇത്തരം പ്രവണതകളില്‍ പിടിക്കപ്പെട്ടു വെങ്കിലും ഒരാള്‍ക്കെതിരെയും നടപടികളും ശിക്ഷകളും വരാത്തത്.... മദ്യ മാഫിയകളെ മൌനമായി പ്രോത്സാഹിപ്പിക്കുന്നതിനും തുല്യമാണ്....