Friday, March 23, 2012

പാഴായ പൊതു മുതല്‍


കൊച്ചി: ലക്ഷദ്വീപ് ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ ചെലവഴിച്ചു വാങ്ങിച്ചു കൂട്ടിയ വാഹനങ്ങള്‍ കൊച്ചി ഓഫീസില്‍ തുരുംബ് പിടിച്ചു കിടക്കുന്നു.... അന്വേഷിച്ചപ്പോള്‍ മനസിലായത്  മാസങ്ങള്‍ മാത്രം പഴക്കമുള്ളപ്പോള്‍  ചെറിയ കേടുപാടുകള്‍ വരും തോറും അത് നന്നാക്കാന്‍ അധികാരികള്‍ കൂട്ടാക്കിയില്ലത്രേ !!!! ഒടുക്കം തുരുംബ് പിടിച്ചു പഴക്കം ചെന്നപ്പോള്‍ പുതിയ വണ്ടി അനുവദിക്കാന്‍ വേണ്ടി മനപ്പൂര്‍വം കൊച്ചി ഓഫീസിലെ വിവിധ വകുപ്പിന്റെ ചുമതലയുള്ള തലവന്മാര്‍
തുരുംബ് പിടിച്ച വണ്ടികള്‍  കണ്ടില്ലന്നു നടിച്ചു...... അതിങ്ങനെ മഴയും വെയിലും കൊണ്ട് വീണ്ടും വീണ്ടും നശിക്കുന്നു........ ഇത് വര്‍ഷങ്ങളായി നടക്കുന്ന കഥ...... ഇനിയും ഈ പ്രവണത നിര്‍ത്താന്‍ അധികാരികള്‍ തയ്യാറല്ല............

 (നൌഫിര്‍ അമിനി )