Tuesday, December 13, 2011

ഇന്‍റ്റര്‍ ജെ.ബി മത്സരങ്ങള്‍ ആവേശകരമായ അന്ത്യം- (SBS കപ്പ് ഭഹിഷ്ക്കരിച്ചു)


കില്‍ത്താന്‍(12.12.11)- കഴിഞ്ഞ നാല് ദിവസങ്ങളിലായി നടന്ന ഇന്‍റ്റര്‍ ജെ.ബി ആര്‍ട്സ് & സ്പോര്‍ട്സ് മത്സരങ്ങള്‍ ആവേശകരമായ അന്ത്യത്തില്‍. ഇവിടെയുള്ള മൂന്ന് സ്കൂളുകള്‍ തമ്മിലാണ് മത്സരങ്ങള്‍ നടന്നത്. SBS, JBS(S), JBS(N). ഇതില്‍ JBS(N) 50 ല്‍ താഴെ വിദ്യാര്‍ത്ഥികളാണ് ഉള്ളത്. എന്നിരുന്നാലും മത്സരങ്ങളില്‍ ഭേദപ്പെട്ട പ്രകടനമാണ് ഇവര്‍ കാഴ്ചവെച്ചത്. പ്രധാനമായും SBS ഉം JBS(S) തമ്മിലായിരുന്നു പോരാട്ടം. 4 ഇനങ്ങളില്‍ നടന്ന മത്സരങ്ങളില്‍ 3 ഇനങ്ങളിലും SBS മുന്നിട്ട് നിന്നതായിരുന്നു. എന്നാല്‍ അവസാന ഫലം വരുംപോഴേക്കും ഫലം 2 ഇനത്തില്‍ SBS ഉം 2 ഇനത്തില്‍ JBS(S) പങ്കിട്ടു. പോയിന്‍റില്‍ ക്രിതൃമം കാണിച്ചു എന്ന് കാണിച്ച് SBS കപ്പ് ഭഹിഷ്ക്കരിച്ച് ഇറങ്ങിപ്പോയി. ബാക്കി വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്രോഫികള്‍ ചെയര്‍പേഴ്സണ്‍ സാജിദാബീഗം നല്‍കി.