Wednesday, October 19, 2011

വിപ്പ്ലവത്തിന്റെ തീജ്ജ്വാലയുമായി എല്‍.എസ്.എ അമിനിയില്‍

അമിനി: ലക്ഷദ്വീപ് ഭരണകുടത്തിന്റെ നെറികെട്ട രാഷ്ട്രീയ കളികള്‍ക്ക് അറുതി വരുത്താന്‍ നാളെ അമിനിയുടെ മണ്ണില്‍ എല്‍.എസ്.എ -യുടെ പ്രതിഷേധം വിപ്പ്ലവത്തിന്റെ കൊടുംകാറ്റായി ആഞ്ഞടിക്കും.
 ലക്ഷദ്വീപ് മുന്‍ എം.പി ഡോ.പി.പി.കോയയുടെ കാലത്ത് അദ്ദേഹത്തിന്റെ എം.പി ലാഡ് ഫണ്ട് ഉപയോഗിച്ച ദ്വീപ്കളിലേ സ്കൂളുകളിലേക്ക് കമ്പ്യുട്ടറുകള്‍, ഫോട്ടോസ്റ്റാറ്റ് മെഷീന്‍ , വാട്ടര്‍ കൂളര്‍ തുടങ്ങിയ ഉപകരണങ്ങള്‍ അനുവദിച്ചിരുന്നു.. എന്നാല്‍ അതിന്റെ ഉദ്ഘാടനത്തിന് വേണ്ടി  വിവിദ ദ്വീപുകളിലേക്ക്  ഡോ.പി.പി.കോയ പോയപ്പോള്‍ കോണ്‍ഗ്രസിന്റെ കാപാലികള്‍ NSUI - നെ രംഗത്തിറക്കി പരിപാടികള്‍  ബഹിഷ്കരിക്കുകയും ആലങ്കോലപ്പെടുത്തുകയും ചെയ്തു ...ഇത് കൂടാതെ അമിനിയിലെക്കും ചെത്ത്‌ലാത്തിലേക്കും അനുവദിച്ച ഉപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു... ഇതിനെതിരെ അന്നത്തെ അഡ്മിനി ശ്രീ.സെല്‍വരാജിന്  എല്‍.എസ്.എ പരാതി നല്‍കിയിരുന്നു...ഇതിനെ തുടര്‍ന്ന്‍ അമിനി സ്കൂള്‍ പ്രിന്‍സിപ്പലിന്റെ സാന്നിദ്യത്തില്‍ വെച്ച്  " ഇനി മുതല്‍ അമിനി സ്കൂള്‍ ഭാഗമാകുന്ന ഒരു പരിപാടിയിലും ജനപ്പ്രതിനിധികള്‍ ഉദ്ഘാടകരാകുവാന്‍ പാടില്ല എന്ന് അഡ്മിനി ശ്രീ.സെല്‍വരാജ് നിയമവും ഇറക്കി.....
      NSUI കാരണം നിലവില്‍ വന്ന ഈ നിയമം ഉണ്ടെന്നിരിക്കെ കോണ്‍ഗ്രസിന്റെ സ്വാധീന ഫലമായി ഈ നിയമമൊന്നും വകവെക്കാതെ നാളെ തുടങ്ങുന്ന SGFI & AIRS മീറ്റ് ഉദ്ഘാടനം ലക്ഷദ്വീപ് എം.പി-യെ എല്പിച്ചിരിക്കുകയാണ്.. ഇത് നിയമത്തിനെതിരെയുള്ള ഇരട്ടത്താപ്പാണ്..
      ഒരു വിഭാഗത്തിന് ഒരു നിയമം എന്ന ലക്ഷദ്വീപ് ഭരണകുടത്തിന്റെ  ഈ വിവേചനാ ജീര്‍ണ്ണമായ ഇരട്ട നിയമത്തിനെതിരേ നാളെ അമിനിയുടെ മണ്ണില്‍ ജീവന്‍ കൊടുക്കേണ്ടി വന്നാലും വിപ്ലവത്തിന്റെ കൊടുംകാറ്റായി മുന്നോട്ട് പോകാനാണ് എല്‍.എസ്.എ-യുടെ തീരുമാനം.....
          വിദ്യാര്‍ഥികളേയും ജനങ്ങളേയും കബളിപ്പിക്കാന്‍ ശ്രമിക്കുന്ന ഈ ഭിന്നിച്ചു ഭരിക്കല്‍ വിവേചന നയം തിരിച്ചറിഞ്ഞു സമത്വം എന്ന ആശയത്തിനായി ഈ സന്ധിയില്ലാ  സമരത്തില്‍ പങ്കാളിയാവുക....