ഇന്ന് രാത്രി 9 മണിക്ക് കേരളാ ഗസ്റ്റ് ഹൗസിൽ വച്ച് LSA ജനറൽ സെക്രട്ടറി, കോട്ടയം, എറണാകുളം ജില്ലാ പ്രതിനിധികളും മറ്റ് LSA നേതാക്കളും എംപി യുമായി വിവിധ കാര്യങ്ങൾ മുന്‍നിര്‍ത്തികൊണ്ട് ചർച്ചകൾ നടത്തി ഇതിലൂടെ LSA യുടെ ഭാവി പ്രവര്‍ത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകുവാനും എല്ലാ രീതിയിലും Mp യിൽ നിന്നുള്ള സഹായങ്ങളും അഭ്യർത്ഥിച്ചുകൊണ്ടും LSA യുടെ ജനറൽ സെക്രട്ടറി യാഫീ സാഹിബ് ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ കഴിഞ്ഞ 4 വർഷമായി വിദ്യാഭ്യാസ മേഖലയ്ക്ക് ചെയ്തു തന്ന എല്ലാ കാര്യങ്ങൾക്കും നന്ദി അറിയുകുകയും ഇനിയും ഒരുപാട് കാര്യങ്ങൾ LSA യ്ക്ക് വേണ്ടിയും ലക്ഷദ്വീപ് വിദ്യാർഥികൾക്കു വേണ്ടി ചെയ്യണമെന്നും അഭ്യർത്ഥിക്കുകയും ചെയ്തു. പാർലമെന്റ് അംഗം എന്നുള്ള നിലയ്ക്ക് എല്ലാ വിധ പിന്തുണയും LSA യ്ക്ക് ഉണ്ടാവുമെന്നും LSA പ്രതിനിധികൾക്ക് ഉറപ്പുനൽകി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട LSA കേന്ദ്ര കമ്മിറ്റിക്ക് എല്ലാവിധ ആശംസകളും ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ അറിക്കുകയും ചെയ്തു.
Thanks for sharing your Knowledge Article.
ReplyDeleteBali family holiday packages