Wednesday, December 27, 2017

LSA എന്ന മഹത്തായ വിദ്യാർത്ഥി പ്രസ്ഥാനത്തിന്‌ 47 വയസ്സ് തികയുന്നു

എറണാകുളം മഹാരാജാസ്‌ കോളേജിന്റെ ഹോസ്റ്റലിലെ റീഡിങ്ങ്‌ റൂമിൽ വെച്ച്‌ ഡോ.കോയാ സാഹിബിന്റെ അദ്യക്ഷതിയിൽ രൂപം കൊണ്ട ലക്ഷദ്വീപിലെ ഏക സ്വതന്ത്ര്യ വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനമായ ലക്ഷദ്വീപ്‌ സ്റ്റുഡന്റ്സ്‌ അസ്സോസിയേഷന്‌ ഇന്നേക്ക്‌ 47 വയസ്‌ തികയുന്നു...
ഈ പ്രസ്ഥാനത്തെ തകർക്കുവാനും , പിളർത്തുവാനും DSA എന്ന സംഘടനയായും , NSUI എന്ന സംഘടനയായും ഒരുപാട്‌ ശ്രമിച്ച്‌ നോക്കി പക്ഷെ ഫലം വട്ട പൂജ്യമായീരുന്നു...
കല്ലും , മുള്ളും നിറഞ്ഞ വിപ്ലവ രണഭൂമിയിൽ അടി പതറാതെ ഡാനിക്സ്‌ കഴുകന്മാർക്ക്‌ മുമ്പിൽ ഇങ്കുലാബ്‌ വിളിച്ച്‌ നെഞ്ച്‌ വിരിച്ച്‌ നിന്ന ചരിത്ര പാരമ്പര്യമുള്ള പ്രസ്ഥാനമാണ്‌ എൽ.എസ്‌.എ
ദ്വീപ്‌ ചരിത്രത്തിൽ പ്രമുഖരായ വെക്തിത്വങ്ങളെ വാർത്തെടുത്ത പ്രസ്ഥാനം കൂടിയാണ്‌ എൽ.എസ്‌.എ എന്തിന്‌ ഏറെ പറയണം ഇന്നത്തെ ലക്ഷദ്വീപ്‌ എം.പി ജനാബ്‌ പി.പി.മുഹമ്മദ്‌ ഫൈസൽ പോലും എൽ.എസ്‌.എ-യിലൂടെ വളർന്ന് വന്ന നേതാവായീരുന്നു , മരണപെട്ട്‌ പോയ നമ്മുടെ ജെഡ്ജ്‌ ബി.അമാനുള്ളയും എൽ.എസ്‌.എ -യിലൂടെ വളർന്ന് വന്ന വെക്തി ആയീരുന്നു , നമ്മുടെ ഇന്നത്തെ പി.സി.സി ഏ .കുഞ്ഞിക്കോയ സാഹിബ്‌ എൽ.എസ്‌.എ-യിലൂടെ വളർന്ന നേതാവായീരുന്നു ഇങ്ങനെ എണ്ണി തുടങ്ങിയാൽ കോൺഗ്രസ്സിന്റെ മുൻ സംസ്ഥാന പ്രസിഡന്റ്‌ പൊന്നിക്കം ശൈക്കോയ വരെ എൽ.എസ്‌.എ യിലൂടെ വളർന്ന് വന്ന നേതാവായീരുന്നു...
ഒരുപാട്‌ ചരിത്ര പാരമ്പര്യമുള്ള ദ്വീപിലെ ഒരെയൊരു വിദ്യാർത്ഥി സംഘടന അത്‌ ലക്ഷദ്വീപ്‌ സ്റ്റുഡന്റ്സ്‌ അസ്സോസിയേഷൻ മാത്രമാണ്‌...
47 വർഷം പൂത്തിയാക്കുന്ന ഈ മഹത്തായ സംഘടനക്കും , അതിലെ ഓരോ പ്രവർത്തകർക്കും വിപ്ലവ അഭിവാദ്യങ്ങൾ നേരിന്നതിനോടൊപ്പം നമ്മുടെ സംഘടനക്ക്‌ തിരി കൊളുത്തി നമ്മളിൽ നിന്നും ഏതോ ഒരു വിസ്മയ ലോകത്തേക്ക്‌ വിടവാങ്ങി പോയ നമ്മുടെ ഡോ.കോയ സാഹിബിനെയും , ബി. അമാനുള്ളാ സാഹിബിനെയും ഈ ദിനത്തിൽ അനുസ്മരിക്കുകയാണ്‌...
ഇല്ലാ അവർ മരിക്കുന്നില്ലാ...
അവരുടെ ഓർമ്മകൾ ഞങ്ങളേന്തിയ
തൂവെള്ള കൊടിയിലുണ്ട്‌...🏳

2 comments: