Thursday, December 15, 2011

വിപ്ലവത്തിന്റെ പുതിയ മുഖവുമായി LSA കടമത്ത് യൂണിറ്റ്

കടമത്ത്: ദ്വീപിലെ CUC -യിലേക്ക് വേണ്ട വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് SDO ഓഫീസ് ലേക്ക് LSA  കടമത്ത് യൂണിറ്റിന്റെ നെതിര്‍ത്വത്തില്‍ മാര്ച്ച് നടത്തി.... സ്ഥിരമായ പ്രിന്‍സിപ്പാലിനെ നിയമിക്കുക, പഠന യാത്രക്ക് ഫണ്ട് അനുവദിക്കുക, കോളേജില്‍ ക്യാന്റീന്‍ തുടങ്ങുക, എക്കണോമിക്സ്. മാത്സ്, തുടങ്ങിയ ടീച്ചേര്‍സിനെ നിയമിക്കുക, കൂടാതെ ലൈബ്രറി ടീച്ചര്‍, ഫിസിക്കല്‍ എജ്ജ്യൂക്കേഷന്‍ ടീച്ചര്‍ എന്നീ പോസ്റ്റിലേക്ക് നിയമനം നടത്തുക.. തുടങ്ങിയവയായിരുന്നു ആവശ്യങ്ങള്‍... 2 ദിവസം മുംബ് ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് CUC -യിലും സമരം ചെയ്തിരുന്നു. അതില്‍ അനുകൂല തീരുമാനം കിട്ടാത്തതിനാലാണ്  SDO ഓഫീസ് ലേക്ക് സമരം വ്യാപിപ്പിച്ചത്..... സമരത്തിന്റെ അടുത്ത ഘട്ടമായി നാളെ ജനസമ്പര്‍ക്ക പരിപാടിക്ക് അമിനിയില്‍ എത്തുന്ന അഡ്മിനിയെ കണ്ടു ച്ര്‍ച്ച നടത്തുന്നതിനും  നിവേദനം നല്‍കുന്നതിനും LSA കടമത്ത് യൂണിറ്റ് ഭാരവാഹികള്‍ നാളെ അമിനിയിലേക്ക് പോകുമെന്ന് യൂണിറ്റ് പ്രസിഡന്‍റ് ശ്രീ ശിഹാബുദ്ദീന്‍ തോട്ട്സിനോട് പറഞ്ഞു