Friday, October 7, 2011

സുബ്രദാമുഖര്‍ജി: മിനിക്കോയി യും കവരത്തി യും ജേതാക്കള്‍

അഗത്തി:  സുബ്രദാമുഖര്‍ജി ഫുഡ്ബോള്‍ മത്സരങ്ങള്‍ക്ക് സമാപനം. ആവേശകരമായ ഫൈനല്‍ മത്സരങ്ങളില്‍ ആദ്യം നടന്ന 14 വയസ്സിന് താഴെയുള്ളവരില്‍ കവരത്തി ജേതാക്കളായി. എതിരില്ലാത്ത 3 ഗോളുകള്‍ക്ക് ആന്ത്രോത്തിനെ പരാജയപ്പെടുത്തിയാണ് കവരത്തി കപ്പ് സ്വന്തമാക്കിയത്. രണ്ടാമത് നടന്ന ഫൈനലില്‍ അവസാന ടൈബ്രേക്കറില്‍ 1 നെതിരെ 3 ഗോളുകള്‍ക്കാണ് മിനിക്കോയി ആത്ഥിഥേയരെ പരാജയപ്പെടുത്തി കപ്പ് സ്വന്തമാക്കിയത്. വിജയികള്‍ക്കുള്ള ട്രോഫി ലക്ഷദ്വീപ്[ എം.പി സമ്മാനിച്ചു. അടുത്തവര്‍ഷം കില്‍ത്താനിലാണ് ഈ കളികള്‍ നടക്കുക.