Wednesday, April 11, 2012

ഇന്ന് മുതല്‍ യാത്ര ചെയ്യാന്‍ ഐ.ഡി കാര്‍ഡ് നിര്‍ബന്ധം

കവരത്തി(9.4.12)- ഇന്ന് മുതല്‍ യാത്ര ചെയ്യാന്‍ ഐ.ഡി കാര്‍ഡ് നിര്‍ബന്ധമാകും. നിയമം ഇന്ന് മുതല്‍ നിര്‍ബന്ധമാകുമെങ്കിലും ഇത് നേരായ രീതിയില്‍ നടപ്പിലാകുമോ എന്ന് പലര്‍ക്കും ആശങ്കയുണ്ട്. ഈ നിയമം ദ്വീപുകാര്‍ക്ക് ബുദ്ധിമുട്ടാകുമെന്നാണ് ചിലരുടെ വിലയിരുത്തല്‍. ഏതായാലും ടിക്കറ്റ് ക്യാന്‍സല്‍ചെയ്യാത്തവര്‍ക്ക് ഈ നിയമം വിനയാകുമെങ്കില്‍ വളരെ നല്ലതെന്നാണ് ഭൂരിഭാഗവും കരുതുന്നത്.