Wednesday, February 15, 2012

കടമം ജേതാക്കള്‍


കവരത്തി: കാലിക്കറ്റ് യൂണിവേഴസിറ്റി സെന്‍ററുകള്‍ തമ്മില്‍ മാറ്റുരച്ച രണ്ടാമത് ഈ-സോണ്‍ കള്‍ച്ചരള്‍ ഫെസ്റ്റിവലില്‍ 210 പോയിന്‍റോടെ കടമത്ത് ദ്വീപ്‌ ജേതാക്കളായി... ആതിഥെയരായ കവരത്തിയാണ് 204  പോയിന്‍റോടെ രണ്ടാം  സ്ഥാനത്ത്...... ആന്ത്രോത്ത് 158  പോയിന്‍റോടെ മൂന്നാമതായി .....  വര്‍ണാഭമായ പരിപാടികളോടെ സമാപിച്ച ഈ ഫെസ്റ്റ് ഫെബ്രുവരി  പന്ത്രണ്ടാം തിയതി അഡ്മിനി ആയിരുന്നു ഉദ്ഘാടനം ചെയ്തത്.... കവരത്തി B.ed സെന്‍റെര്‍-ലെ അലി അക്ബര്‍ കലാപ്രതിഭ പട്ടവും കടമത്ത്  സെന്‍റെര്‍-ലെ നിഷാന അമീന്‍ കലാ തിലകം പട്ടവും സ്വന്തമാക്കി.. കൈരളി ചാനലിലെ പട്ടുറുമാല്‍ പരിപാടിയിലെ   ഫിറോസ്‌ തുടങ്ങിയ പ്രശസ്തര്‍ ജഡ്ജ്മാരായി.... ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിജയികള്‍ അടുത്ത മാസം മൂന്നിന് തൃശൂര്‍  ശ്രീ കൃഷ്ണ കോളേജില്‍ നടക്കുന്ന ഇന്‍റെര്‍ സോണ്‍ കലോത്സവത്തില്‍ പങ്കെടുക്കും...

വിജയികള്‍ക്ക് എല്‍.എസ്.എ സെന്‍ട്രല്‍ കമ്മറ്റിയുടെ അഭിനന്ദനങള്‍