Thursday, February 9, 2012

കേരള ക്രിക്കറ്റിന് ദ്വീപില്‍ നിന്നൊരു താരോദയം

തിരുവനന്തപുരം: കായിക മേഘലക്ക് പ്രാധാന്യം നല്കാന്‍ വൈമനസ്യം കാണിക്കുന്ന ലക്ഷദ്വീപിന് ദ്വീപില്‍ മികച്ച കായിക താരങ്ങള്‍ ഉണ്ട് എന്നതിന് തെളിവായി ലക്ഷദ്വീപിലെ ചെത്തലാത്ത് ദ്വീപില്‍ നിന്നും ഒരു കായിക നക്ഷത്രം ക്രിക്കറ്റ്  മൈതാനത്തിലേക്ക്..... ചെത്തലാത്ത്  ദ്വീപിലെ ഹഫീസ ഓ.സി-യെ കേരള വിമന്‍സ് ക്രിക്കറ്റ് ടീമിലേക്ക് തെരെഞ്ഞെടുത്തു......
     ലക്ഷദ്വീപിലെ കായിക മേഖലയില്‍ അവസരങ്ങള്‍ കുറവാണ്... എന്നാല്‍ മികച്ച താരങ്ങള്‍ ദ്വീപില്‍ ഉണ്ടെന്ന  കാര്യങ്ങള്‍ മറ്റ് പ്രതേശത്ത് എത്തുംബോഴാണ് അറിയുന്നത് എന്നത് പ്രതിശേഥാര്‍ഹമാണ്.... ആന്തമാന്‍ പോലുള്ള കേന്ദ്ര ഭരണ പ്രതേശങ്ങളില്‍ നിന്നും രഞ്ജി ട്രോഫി പോലുള്ള ദേശീയ   ക്രിക്കറ്റ് ലീഗില്‍ ഇടക്കെങ്കിലും ടീമുകള്‍ പങ്കെടുക്കുമ്പോള്‍ ദ്വീപിലെ ഭരണാധികാരികളുടെ ഭാഗത്ത് നിന്നും അത്തരം ശ്രമങ്ങള്‍ നടത്താത്തത് കൊണ്ടാണ് ദ്വീപിലെ കായിക താരങ്ങള്‍ക്ക് അവസരം ലഭിക്കാത്തത് എന്നത് ചരിത്ര വസ്തുതയാണ്