Monday, January 30, 2012

'മദാഹിഷ് 2012' ഉത്ഘാടനം ചെയ്തു



കവരത്തി (27.1.12):-     തര്‍ഖിയ്യത്തുല്‍ ഇസ്ളാം മദ്രസ്സ മീലാദ് ആഘോഷങ്ങളുടെ ഭാഗമായി  'മദാഹിഷ് 2012' എന്ന പേരില്‍ മദ്രസ്സാ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ പ്രദര്‍ശനം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ശ്രീ. അമര്‍നാഥ് ഐ.എ.എസ് വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ഉത്ഘാടനം നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികളുടെ സര്‍വ്വതോന്മുഖമായ വികസനത്തിന് ഇത്തരം പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ഗുണകരമാകുമെന്ന് അദ്ദേഹം തന്റെ ഉത്ഘാടന പ്രസംഗത്തില്‍ പറയുകയുണ്ടായി. 
      ലക്ഷദ്വീപില്‍  ആദ്യമായാണ് ഇത്തരമൊരു പ്രദര്‍ശനത്തിന് മദ്രസ്സാ വേദിയാകുന്നത്. വിവിധ വിശയങ്ങളെ ആസ്പതമാക്കിയുള്ള ഒമ്പത് സ്റാളുകളിലായിട്ടാണ് പ്രദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. വിശുദ്ധ ഖുര്‍ആന്റെ വിശേഷങ്ങളും പ്രത്യേകതകളും, അള്ളാഹുവിനെകുറിച്ചുള്ള വിവരങ്ങളും ബന്ധപ്പെട്ട വിശയങ്ങളും, പ്രവാചകന്‍മാരെകുറിച്ചുള്ള വിവരങ്ങള്‍, പ്രകൃതി ദൃഷ്ടാന്തങ്ങളും ദൈവീക സാന്നിദ്യവും, ഇസ്ളാമിക പ്രസിദ്ധികരണങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും, പ്രകൃതി മലിനീകരണവും പ്രകൃതി ദുരന്തങ്ങളും, ലക്ഷദ്വീപിലെ മഹാന്മാരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന പുസ്തകങ്ങളും മഖ്ബറയുടെ ഫോട്ടോയും, മദ്രസ്സാ വിദ്യാര്‍ത്ഥികളുടെ കലാസൃഷ്ടികളും മോഡലുകളും, എന്നിങ്ങനെയുള്ള പഠനാര്‍ഹമായ കാര്യങ്ങളുള്ള സ്റാളുകളായിരുന്നു.
      പ്രദര്‍ശന ഉത്ഘാടനം കഴിഞ്ഞ ഉടനെതന്നെ വളരെ തിരക്ക് അനുഭവപ്പെട്ടു.  ഇത്തരം പ്രദര്‍ശനം തുടര്‍ന്നും ഉണ്ടാവണമെന്ന് നാട്ടുകാര്‍ സംഘാടകരോട് ആവശ്യപ്പെട്ടു.