Saturday, December 17, 2011

LSA പ്രസിഡന്‍റ് അസിസ്റ്റന്‍റ് പോര്‍ട്ട് ഡയറക്റ്ററുമായി ചര്ച്ച നടത്തി

കവരത്തി: ക്രിസ്തുമസ് അവധിക്ക് നാട്ടില്‍ പോകാന്‍ ഇതുവരെ ടിക്കറ്റ് ലഭിച്ചിട്ടില്ലാത്ത  വിദ്യാര്‍ഥികള്‍ക്ക് അനുകൂല നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു LSA പ്രസിഡന്‍റ് അസിസ്റ്റന്‍റ് പോര്‍ട്ട് ഡയറക്റ്ററുമായി കവരത്തിയില്‍ വെച്ചു ചര്ച്ച നടത്തി... ടിക്കറ്റ് കിട്ടാത്ത വിദ്യാര്‍ഥികളുടെ ലിസ്റ്റ് നേരത്തെ  LSA അധികാരികള്‍ക്ക് സമര്‍പ്പിച്ചിരുന്നു.. ടിക്കറ്റ് ലഭിച്ചിട്ടില്ലാത്ത  വിദ്യാര്‍ഥികള്‍ക്ക്  വേണ്ടി പ്രത്യേക വെസ്സല്‍ സര്‍വീസ് ഉടന്‍  ആരംബിക്കണമെന്ന് LSA ആവശ്യപ്പെട്ടു... അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ടിറങ്ങുമെന്ന് LSA മുന്നറിയിപ്പ് നല്കി....
21-നു കൊച്ചിയില്‍ വെസ്സല്‍ എത്തുമെന്നും 23 തൊട്ട് പ്രോഗ്രാം വെക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്കി... എന്നാല്‍ 23നു എന്നുള്ളതിന് പകരം ഒരുദിവസമെങ്കിലും നേരത്തെയാക്കിയാല്‍ വിദ്യാര്ത്ഥികള്‍ക്കത് ഏറെ സഹായമാകുമെന്ന് LSA അഭ്യര്‍ഥിച്ചു
  എല്‍‌എസ്‌എ'ക്കു നല്കിയ ഈ ഉറപ്പ് പാലിച്ചില്ലെങ്കില്‍  സമരവുമായി മുന്നിട്ടിറങ്ങുമെന്ന്" LSA പ്രസിഡന്‍റ്  തോട്ട്സിനോട്‌  പറഞ്ഞു