Monday, December 12, 2011

ആന്ത്രോത്തില്‍ ഹര്‍ത്താല്‍

അന്ത്രോത്ത്: പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഇന്ധനങ്ങള്‍ ദ്വീപില്‍ ലഭ്യമല്ലാത്തതില്‍ പ്രതിഷേധിച്ച് ഓട്ടോ ജീവനക്കാര്‍ ഇന്നും നാളെയും രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ഹര്‍ത്താല്‍ ആചരിക്കുന്നു.... ലക്ഷദ്വീപ് ചരിത്രത്തില്‍ തന്നെ ഇതാദ്യമായിട്ടാണ് ഹര്‍ത്താല്‍ അരങ്ങേറുന്നത് . മറ്റ് പല ദ്വീപുകളിലും പെട്രോള്‍ ക്ഷാമം തുടരുകയാണ്.. കൂടാതെ പല ദ്വീപുകളിലും  പൊതു വിതരണ കേന്ദ്രങ്ങളില്‍ പെട്രോള്‍ തീര്‍ന്നത് കാരണം സ്വകാര്യ കടകളില്‍ നിന്നു വന്‍ വിലകള്‍ നല്‍കിയാണ് പെട്രോള്‍ മേടിച്ചു ഉപയോഗിക്കുന്നത്.... ഇത്തരം ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍  ലക്ഷദ്വീപ്  ഭരണകൂടവും പൊതു വിതരണ കേന്ദ്രങ്ങള്‍ ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും, ജനപ്രധിനീതികളും കണ്ണ് തുറക്കണമെന്നാണ് പൊതു ജനങ്ങളുടെ ആവശ്യം