Tuesday, October 18, 2011

ഹോം ഗാര്‍ഡ് കാര്‍ക്കെതിരെ അവഗണന

കവരത്തി: ലക്ഷദ്വീപ് ഭരണകുടം ഹോം ഗാര്‍ഡ്കാര്‍ക്കെതിരെ നടത്തുന്ന അവഗണന വിവാദമാവുന്നു.. സ്വാര്‍ത്ഥ താത്പര്യങ്ങള്‍ മാത്രം കൈമുതലാക്കി ദ്വീപിനെ ചൂഷണം ചെയ്യുന്ന ഭരണകര്‍ത്താക്കളുടെ അനീതിയില്‍ ലക്ഷദ്വീപ് ഹോം ഗാര്‍ഡ്  സേനയും ഇരയാവുകയാണ്....
           

                  കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ഇരുനൂറില്‍ കൂടുതല്‍ രൂപ ദിവസ വേതനം  ലഭിക്കുമ്പോള്‍ ഇവിടത്തെ സേനക്ക് വെറും 181 രൂപയാണ് ദിവസ വേതനമായി  ലഭിക്കുന്നത്.. സാധാരണ ജോലിക്കാര്‍ക്ക് പോലും ഇന്നത്തെ കാലഘട്ടത്തില്‍ ഏറ്റവും കുറഞ്ഞ ദിവസക്കൂലി 300 രൂപയാണ്.. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവരുടെ അവസ്ഥ വളരെ ദയനീയമാണ്

                    വാഷിംഗ്‌ അലവന്‍സ് ഇവര്‍ക്ക് ലഭിക്കുന്നുണ്ടെങ്കിലും ലീവ് അനുവദിക്കാത്തതും വര്‍ഷത്തില്‍ നിയമപ്പ്രകാരമുള്ള രണ്ടു ജോഡി പുതിയ യൂണീഫോമുകള്‍ ലഭിക്കാത്തതും ഇവരെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുകയാണ്

              പല ദ്വീപികളിലും പോലീസ് -കാരുടെ എണ്ണം കുറവാണ് അതുകൊണ്ട് തന്നെ പോലീസ് കാരുടെ അതേ ജോലി തന്നെയാണ് ഇവര്‍ക്കും ചെയ്യേണ്ടി വരുന്നത് ..എന്നിട്ടും ഇവരെ തിരിഞ്ഞു നോക്കാത്ത ഈ ഭരണകുടതിന്റെ നടപടി തികച്ചും ആശങ്കാജനകമാണ്