Tuesday, December 6, 2011

മഴവില്ല്‌ വിരിയിച്ച്‌ അഗത്തി ഒമ്പതാം ക്ലാസുകാരുടെ "റെയിന്‍ബോ":


Picture
അഗത്തി: തങ്ങളുടെതായ സൃഷ്ടികള്‍ വിതാനിക്കാന്‍ അഗത്തി GSSSലെ ഒമ്പതാം ക്ലാസ്‌ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ "Rainbow" പ്രിന്‍സിപ്പാള്‍ എ. മുഹമ്മദ്‌ മാഷ്‌ ഉദ്ഘാടനം ചെയ്തു. ഇന്‍ഫര്‍മേഷന്‍ ബുളളറ്റിന്‍ മാതൃകയിലുള്ള ഈ സംരഭത്തിനായി ഒരു എഡിറ്റോറിയല്‍ ബോര്‍ഡും തെരെഞ്ഞെടുക്കപ്പെട്ടു.
തുടര്‍ന്ന്‌ ഗണിതാധ്യാപിക ശ്രീമതി. അബ്ഷിത ടി.ജ്.ടി, സോഷ്യല്‍ സയന്‍സ്‌ അധ്യാപകന്‍ ഉമ്മര്‍ ഫാറൂക്ക്‌ സര്‍ പി.ജി.ടി., ക്ലാസ്‌ അധ്യാപകനും ഇംഗ്ലീഷ്‌ അധ്യാപകനുമായ അബ്ദുള്‍ ഗഫൂര്‍ ടി.ജി.ടി. എന്നിവര്‍ കുട്ടികളുടെ "റെയിന്‍ബോ"യ്ക്ക്‌ ആശംസകളര്‍പ്പിച്ചു. തുടര്‍ന്ന്‌ മധുരം വിതരണം ചെയ്തു.