Sunday, November 27, 2011

സംഘടന വാര്‍ത്തകള്‍

20 /11 /2011 (കേരളം ) - വിദ്യാര്‍ഥികള്ക്കായ്  LSA  മഞ്ചേരിയില്‍ വെച്ച് ഏകദിന വിദ്യാര്‍ഥി ക്യാമ്പ് 
സംഘടിപ്പിച്ചു
 26 /11 /2011 - വിദ്യാര്‍ഥി കളുടെ പ്രശ്നങ്ങള്‍ ആരാഞ്ഞു കൊണ്ട്  LSA പ്രസിഡന്റ്‌ന്റെ നേതിര്ത്വത്തില്‍ LSA കേന്ദ്ര കമ്മറ്റി മൂവാറ്റ്‌പുഴ HM കോളേജ് , ഇലാഹിയാ കോളേജ് സന്ദര്‍ശിച്ചു
20 / 11 2011 (കവരത്തി ) - ദ്വീപുതല  കലോല്‍ത്സവത്തില്‍ പങ്കെടുക്കുന്ന  വിദ്യാര്‍ഥികള്‍ക്ക് ഗ്രൈസ് മാര്‍ക്ക് അനുവതിക്കണമെന്ന് അഡ്മിനിയോടും വിദ്യാഭ്യാസ വകുപ്പ് മേധാവിയോടും LSA ആവശ്യപ്പെട്ടു


PST നിയമനം ഉള്‍പ്പെടെ വിവിധ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി LSA മെമോറാന്‍ഡം നല്‍കി 
 
Picture
വരത്തി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ LSA അഡ്മിനിസ്ട്രേറ്ററിന്‌ മെമോറാന്‍ഡം നല്‍കി . വിദ്യാഭ്യാസ വകുപ്പ്‌ ഡയറക്റ്റര്‍ മുഖേനയാണ് മെമോറാന്‍ഡം നല്‍കിയത് . ഈ മാസം 21 നായിരുന്നു  ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപ്പെടുന്ന വിവിധ കാര്യങ്ങള്‍ അഡ്മിനിക്ക്‌ സമര്‍പ്പിച്ചത്  PST നിയമനം ഉടന്‍ നടത്താനും ഇതില്‍ ആവശ്യപ്പെട്ടിരുന്നു.. അതിനുള്ള നിയമന notification വിദ്യാഭ്യാസ വകുപ്പ്  പുറത്ത് വിട്ടു.....

ഉന്നയിച്ച  വിവിധ ആവശ്യങ്ങള്‍:
1. CTET നടത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രൈമറി സ്കൂള്‍ അധ്യാപക നിയമനം നടത്തിയില്ല. നിയമനങ്ങള്‍ ഉടന്‍ നടത്തുക.

2. കലോല്‍ത്സവത്തിനു ഗ്രേസ്‌ മാര്‍ക്ക്‌ അനുവദിക്കുക.
3. M.Phil/Ph.D കോഴ്സുകള്‍ക്ക്‌ ഉടന്‍ സ്റ്റൈപ്പന്‍ട്‌ അനുവദിക്കുക.
4. എഴുത്ത്‌ പരീക്ഷക്ക്‌ ക്ഷണിച്ചിട്ട്‌ ഒരു വര്‍ഷമാവാനായിട്ടും നടത്താത്ത അറബിക്‌ അധ്യാപകരുടെ പരീക്ഷ നടത്തുക.
5. കവരത്തിയിലെ B.Ed,ITI വിദ്യാര്‍ത്ഥികള്‍ക്ക്‌ ഹോസ്റ്റല്‍ സൌകര്യം അനുവദിക്കുക.
6. വിവിധ സ്കൂളുകളിലേക്കുള്ള ഫിഷറീസ്‌ അധ്യാപകരുടെ തസ്തികകള്‍ നികത്തുക.

15 ദിവസത്തിനകം പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമരം വിദ്യാഭ്യാസ വകുപ്പ്‌ നേരിടേണ്ടിവരുമെന്ന്‌ LSA മുന്നറിയിപ്പ്‌ നല്‍കി