Wednesday, November 2, 2011

പോരാട്ടം ഗംഭീരം: ഭാഗ്യം തുണച്ചില്ലാ

ഗോവ: അമ്പത്തെഴാമാത് ദേശീയ ഫുട്ബോള്‍ (U -19) ചാമ്പ്യന്‍ഷിപ്പില്‍ ലക്ഷദ്വീപ് ടീമും  ഡല്‍ഹിയും തമ്മില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ   രണ്ട് ഗോളുകള്‍ക്ക് ഡല്‍ഹി ടീം വിജയിച്ചു .. ഏറേ ആവേശം കൊണ്ട പോരാട്ടത്തില്‍ ആദ്യ പകുതിയില്‍ തന്നെ ഒരു ഗോളിന്റെ ലീഡില്‍ ലക്ഷദ്വീപ് ടീം മുന്നേറിയെങ്കിലും രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ വഴങ്ങേണ്ടി വന്നു... എണ്‍പത് മിനുറ്റ് വരേ സമനിലയില്‍ പിടിക്കാന്‍ ദ്വീപ്‌ ടീമിന് സാധിച്ചെങ്കിലും എണ്‍പത്തിയേഴാം മിനിറ്റില്‍ ഡല്‍ഹി ടീം വീണ്ടും  വല കുലുക്കിയതോടെ ലക്ഷദ്വീപ്  ടീം പൊരുതി തോല്‍ക്കുകയായിരുന്നു...