Friday, October 21, 2011

അസമത്വത്തിനെതിരെ LSA ആഞ്ഞടിച്ചു

അമിനി: ലക്ഷദ്വീപ് ഭരണകുടത്തിന്റെ വിവേചന നയത്തിനെതിരെ LSA അമിനിയില്‍ പ്രതിഷേധ പ്രകടനം നടത്തി
ലക്ഷദ്വീപ് മുന്‍ എം.പി ഡോ.പി.പി.കോയയുടെ കാലത്ത് അദ്ദേഹത്തിന്റെ എം.പി ലാഡ് ഫണ്ട് ഉപയോഗിച്ച ദ്വീപ്കളിലേ സ്കൂളുകളിലേക്ക് കമ്പ്യുട്ടറുകള്‍, ഫോട്ടോസ്റ്റാറ്റ് മെഷീന്‍ , വാട്ടര്‍ കൂളര്‍ തുടങ്ങിയ ഉപകരണങ്ങള്‍ അനുവദിച്ചിരുന്നു.. എന്നാല്‍ അതിന്റെ ഉദ്ഘാടനത്തിന് വേണ്ടി  വിവിദ ദ്വീപുകളിലേക്ക്  ഡോ.പി.പി.കോയ പോയപ്പോള്‍ കോണ്‍ഗ്രസിന്റെ കാപാലികള്‍ NSUI - നെ രംഗത്തിറക്കി പരിപാടികള്‍  ബഹിഷ്കരിക്കുകയും ആലങ്കോലപ്പെടുത്തുകയും ചെയ്തു ...ഇത് കൂടാതെ അമിനിയിലെക്കും ചെത്ത്‌ലാത്തിലേക്കും അനുവദിച്ച ഉപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു... ഇതിനെതിരെ അന്നത്തെ അഡ്മിനി ശ്രീ.സെല്‍വരാജിന്  എല്‍.എസ്.എ പരാതി നല്‍കിയിരുന്നു...ഇതിനെ തുടര്‍ന്ന്‍ അമിനി സ്കൂള്‍ പ്രിന്‍സിപ്പലിന്റെ സാന്നിദ്യത്തില്‍ വെച്ച്  " ഇനി മുതല്‍ അമിനി സ്കൂള്‍ ഭാഗമാകുന്ന ഒരു പരിപാടിയിലും ജനപ്പ്രതിനിധികള്‍ ഉദ്ഘാടകരാകുവാന്‍ പാടില്ല എന്ന് അഡ്മിനി ശ്രീ.സെല്‍വരാജ് നിയമവും ഇറക്കി..... എന്നാല്‍ ഈ നിയമത്തെ അട്ടിമറിച്ചു കൊണ്ട് ലക്ഷദ്വീപ് എം പി.യെ ഉദ്ഘാടകനാക്കിയത് തികച്ചും ജനങ്ങളെ കബളിപ്പിച് കൊണ്ട് ഭിന്നിച് ഭരിക്കള്‍ നയം വെളിവാക്കാനാണെന്നത് പ്രതിഷേധാര്‍ഹാമാണ്
                 സമാധാനപരമായി ജനാതിപത്യ രീതിയില്‍ മുദ്രാവാക്യം വിളിച്ച വിദ്യാര്‍ഥികളെ പോലിസ്-നേ കൊണ്ട് മര്‍ദ്ദിപ്പിക്കുകയും പൊതു നിയമത്തെ കശാപ്പ് ചെയ്യുകയും ചെയ്ത ഭരണകുടത്തിന്റെ ഈ നടപടി പ്രധിഷേധാര്‍ഹാമാണ്.. പോലിസ് മര്‍ദനമേറ്റ  LSA സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡന്റ്‌ റഫീക്കിനെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു..
 ഒരു വിഭാഗത്തിന് ഒരു നിയമം എന്നാ രീതിയില്‍ ഭരണകുടം കാണിച്ച ഈ നടപടി ഭരണഘടനാ ലങ്കനമാണ്.... ഈ സംഭവത്തില്‍ ലക്ഷദ്വീപ് ഭരണകുടം ജനങ്ങളോട് മാപ്പ് പറയണമെന്ന LSA പ്രസിഡന്റ്‌ ശ്രീ ചെറിയ കോയ  പറഞ്ഞു അല്ലാത്തപക്ഷം പ്രതിഷേധം തുടരുമീനും അദ്ദേഹം കൂട്ടിച്ചേര്‍ത്തു


 ''ഔദ്യോഗിക വേദിയില്‍ ലക്ഷദ്വീപ് എം.പിയുടെ രാഷ്ട്രീയ പ്രസംഗം"

അമിനി: SGFI ഉദ്ഘാടനം ചെയ്യാനെത്തിയ എം.പി. പൊതു വേദിയില്‍ രാഷ്ട്രീയ പ്രസംഗം നടത്തി ഇത് ലക്ഷദ്വീപ് ചരിത്രത്തിനു തന്നെ അപമാനകരം......
      "തനിക്കെതിരെ LSA ക്കാര്‍ സൂക്ഷിച് കളിക്കണം എന്നാ മട്ടിലുള്ള ശൈലിയിലാണ് അദ്ദേഹം പൊതു വേദിയില്‍ സംസാരിച്ചത്.... എം.പി യുടെ ഈ പ്രസംഗം വിവരമില്ലായ്മ കാരണമെന്നാണ് നാട്ടുകാരുടെ പ്രതികരണം
ജനാതിപത്യ രീതിയില്‍ ആര്‍ക്കും സമരം ചെയ്യാനും പ്രതിഷേധിക്കാനും അവകാശമുണ്ടെന്നിരിക്കെ അതിനെതിരെ ഔദ്യോഗിക ചടങ്ങില്‍ വിമര്‍ശിച്ച് സംസാരിച്ചതും രാഷ്ട്രീയപരമായി സംസാരിച്ചതും ഒരു രാഷ്ട്രീയ നേതാവിന് യോജിച്ചതല്ലന്നാണ് ജനങ്ങളുടെ വിലയിരുത്തല്‍
      LSA പ്രതിഷേധിച്ചത് നിയമത്തിനെതിരെ ഭരണകുടം കാണിച്ച ഇരട്ടത്താപ്പിനെതിരെയാണ് .. വേറേ ദ്വീപുകളിലോ സ്കൂളുകളിലോ ജനപ്പ്രതിനിധി ഉദ്ഘാടനം ചെയ്യുന്നത് LSA -യെ ബാധിക്കുന്ന കാര്യമല്ല.. എന്നാല്‍ നിയമം അട്ടിമറിച്ച് എം.പിയെ ഉദ്ഘാടനം ചെയ്യാന്‍ അനുവദിച്ചതും പൊതു വേദിയില്‍ വിദ്യാര്‍ഥി സംഘടനക്ക് എതിരെ രാഷ്ട്രീയ പ്രസംഗം നടത്തിയതും പ്രതിഷേധാര്‍ഹം തന്നെയാണ് ഇതുവരെയായി ഒരു എം.പിയും വിദ്യാര്‍ഥികള്കെതിരെ ശബ്ദിചിരുന്നില്ല..എന്നാല്‍ ലക്ഷദ്വീപ് എം.പി കാണിച്ച വിവരമില്ലായ്മയും വിദ്യാര്‍ഥികളെ  പോലിസ്-നേ കൊണ്ട് മര്‍ദിപ്പിച്ചതിനും  ദ്വീപ്‌ ജനത മാപ്പ് തരില്ല എന്നാ യാഥാര്‍ത്ഥ്യം ലക്ഷദ്വീപ് എം.പി മനസിലാക്കേണ്ടിയിരിക്കുന്നു.......
 വിദ്യാര്‍ഥി സംഘടനക്ക് നേരെയുള്ള ഈ വെല്ലിവിളി വെല്ലുവിളിയായി തന്നെ എടുക്കാനാണ് LSA -യുടെ തീരുമാനം
അധികാരികളുടെ മുന്നില്‍ സ്വന്തം മനോ ധൈര്യം കൈ വിടാതെ അവകാശങ്ങള്‍ക്ക് വേണ്ടി പടപൊരുതിയ മര്‍ഹൂം ഡോ.കോയയുടെ പിന്മുറക്കാരാണ്  LSA ക്കാര്‍....... ലാത്തിയും തോക്കും പോലിസ് മേലാളന്മാരെയും കുറെ കണ്ടവരാ LSA ക്കാര്‍..... LSA _യുടെ ശക്തി ലക്ഷദ്വീപ് എം.പി കാണാന്‍ പോകുന്നതെയുള്ളു...  അതിനു  40 വര്‍ഷത്തെ LSA യുടെ നിലക്കാത്ത പോരാട്ടങ്ങള്‍ സാക്ഷിയാണ്... ഇന്നലേ ദ്വീപില്‍ വന്ന ലക്ഷദ്വീപ് എം.പിയും ഉദ്യോഗസ്ഥ ഭരണകുടവും വിചാരിച്ചാല്‍ നിലക്കുന്നതല്ലാ 4 പതിറ്റാണ്ട് കാലമായി ദ്വീപിന്റെ തുടിപ്പായ ഈ LSA യ്ടുടെ പടയോട്ടങ്ങള്‍....... അത് വരും നാളുകളിലും തിരിച്ചറിയുക തന്നെ ചെയ്യും...............