Friday, October 21, 2011

ഇരുപത്തൊന്നാമത് കായിക മേള അമിനിയില്‍ തുടങ്ങി






അമിനി- ലക്ഷദ്വീപിലെ ഏറ്റവും വലിയ കായിക മാമാങ്കമായ SGFI & AIRS മീറ്റിനു അമിനിയില്‍  തിരിതെളിഞ്ഞു. ലക്ഷദ്വീപ് എം പി .ഹംദുള്ളാ സഈദ് ഉത്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഡയരക്ടര്‍ ശ്രീ.എ.ഹംസ സ്വാഗതം പറഞ്ഞു. എന്നാല്‍ ഔദ്യോഗിക പരിപാടിയുടെ  ഉദ്ഘാടന പ്രസംഗം രാഷ്ട്രീയ പ്രസംഗമാക്കിയ ലക്ഷദ്വീപ് എം പി യുടെ വിവരമില്ലായ്മ പരിപാടിയേ അലങ്കോലമാക്കി... അമിനി സ്കൂള്‍ ഭാഗമാകുന്ന പരിപാടികളില്‍  ജനപ്രതിനിധികള്‍ ഉദ്ഘാടകരാകുവാന്‍ പാടില്ലെന്ന നിയമം അട്ടിമറിച്ച ഭരണകുടത്തിനെതിരെയും ഉദ്ഘാടനം ചെയ്യാനെത്തിയ എം.പി ക്ക് എതിരെയും LSA മുദ്രാവാക്യം മുഴക്കിക്കൊണ്ട് പ്രതിഷേധം അറിയിച്ചു...... വാശിയേറിയ ഈ കായിക മാമാങ്കത്തില്‍ പങ്കെടുക്കുന്ന  മുഴുവന്‍ ദ്വീപിലെയും കായിക താരങ്ങള്‍ക്ക് LSA യുടെ വിജയാശംസകള്‍............