"മലയാള സിനിമയുടെ വര്‍ണ്ണാഭമായ ലോകത്തേക്ക് ഒരു ലക്ഷദ്വീപുകാരി. ആയിഷ. മലയാള സിനിമയില്‍ നായികാഭിമുഖമായി തെളിയാന്‍ പോകുന്ന പ്രഥമ ദ്വീപ് വനിത....."
ഒരു മലയാള വാരികയുടെ വര്‍ണ്ണനയാണിത്. ബാംബുബോയിസ് എന്ന ചിത്രത്തിലെ ആദിവാസിഗാനരംഗത്തില്‍ ഒരു ഗാനം ആലപിച്ചതടക്കം പുറത്തിറങ്ങാനുള്ള തിറയാട്ടം, ലില്ലീസ് ഓഫ് മാര്‍ച്ച്, അതിന്‍റെ തമിഴ് പതിപ്പ്, സ്റ്റെപ്പ്സ് എന്നീ ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളില്‍ ആയിഷ വേഷമിട്ട് കഴിഞ്ഞു.
കൂടാതെ ഏഷ്യാനെറ്റിന്‍റെ "വാല്‍ക്കണ്ണാടി", കിരണ്‍ ടിവിയുടെ "ലേഡീസ് ചോയ്സ്" കൂടതെ കൈരളി, ജയ്‌ഹിന്ദ് എന്നിവയിലും അവതാരകയായും മഴവില്‍ മനോരമ ചാനലില്‍ "നിശാഗന്ധി എന്ന സീരിയലില്‍ "പ്രേതമായും" ഈ യുവനടി തിളങ്ങിയിട്ടുണ്ട്.
ലക്ഷദ്വീപിലെ ചേത്ത്‌ലാത്ത് സ്വദേശിയായ കുഞ്ഞിക്കോയയുടെയും മംഗലാപുരത്തുകാരി ഹവ്വയുടെയും മകളാണ് ആയിഷ. തിരുവന്തപുരം യൂണിവേഴ്സിറ്റി ക്യാമ്പസില്‍ ബി.എ. മലയാളം പഠിക്കുമ്പോയാണ് മിനി സ്ക്രീനിലേക്കും പിന്നീട് ബിഗ് സ്ക്രീനിലേക്കും ചുവടുറപ്പിക്കാന്‍ ആയിഷക്ക് അവസരം നല്‍കിട്ടിയത്.
ദ്വീപിലെ മുസ്ലിം സമുദായത്തിന്‍റെ എതിര്‍പ്പിനെക്കുറിച്ച് മാസിക ചോദിച്ചപ്പോള്‍ ...
"ഏയ് അവര്‍ക്ക് സന്തോഷമാ. നമ്മുടെ നാട്ടില്‍ നിന്നും ആദ്യമായി ഒരാള്‍ സിനിമയിലേക്കുംസീരിയലിലേക്കും എത്തുന്ന സന്തോഷം അവര്‍ക്ക് നിറയെ ഉണ്ട്. പിന്നെ ചില നിര്‍ദ്ദേശങ്ങള്‍ വരാറുണ്ട്. പൊട്ട് വയ്ക്കണ്ട, തട്ടമിടണം എന്നൊക്കെ. അതൊക്കെ കേട്ട് ഞാന്‍ തലയാട്ടും; സിനിമ സ്റ്റൈലില്‍..."
കടപ്പാട് : ഐലന്ഡ് എക്സ്പ്രെസ്സ്