2012 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഏതെങ്കിലും രണ്ട് വിഷയങ്ങള്‍ക്ക് ഡി പ്‌ളസ് ഗ്രേഡെങ്കിലും ലഭിക്കാത്ത കുട്ടികള്‍ക്ക് ഗ്രേഡ് മെച്ചപ്പെടുത്തുന്നതിന് മെയ്/ജൂണ്‍ മാസം സേ പരീക്ഷ നടത്തുന്നതിന് ചുവടെ കൊടുക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായി അനുമതി നല്‍കി പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
2012 മാര്‍ച്ചില്‍ റഗുലര്‍ വിഭാഗത്തില്‍ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതി ഏതെങ്കിലും രണ്ട് വിഷയങ്ങള്‍ക്ക് കുറഞ്ഞത് ഡി പ്‌ളസ് ഗ്രേഡെങ്കിലും ലഭിക്കാത്തതുമൂലം ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നഷ്ടപ്പെട്ടവര്‍ക്ക് മാത്രമേ സേ പരീക്ഷയ്ക്ക് അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ. രണ്ട് പേപ്പറുകള്‍ക്ക് ഏതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ ഹാജരാകാന്‍ സാധിക്കാതെ വന്ന റഗുലര്‍ വിദ്യാര്‍ഥികള്‍ക്കും സേ പരീക്ഷ എഴുതാം.
എഴുത്തു പരീക്ഷയുടെ സ്‌കോര്‍ മാത്രമേ സേ പരീക്ഷയിലൂടെ മെച്ചപ്പെടുത്താനാവു. ഐ.ടി. പരീക്ഷയില്‍ തിയറി പരീക്ഷ മാത്രമായിരിക്കും സേ പരീക്ഷയിലൂടെ ഉള്‍പ്പെടുത്തുക. 2012 മാര്‍ച്ച് എസ്.എസ്.എല്‍.സി. പരീക്ഷാഫലത്തിന്റെ കമ്പ്യൂട്ടര്‍ പ്രിന്റൌട്ട് ഉപയോഗിച്ച് സേ പരീക്ഷയ്ക്ക് അപേക്ഷ നല്‍കാം. സേ പരീക്ഷയ്ക്ക് പുനര്‍ മൂല്യനിര്‍ണയം അനുവദിക്കില്ല. സേ പരീക്ഷയ്ക്ക് ഒരു വിഷയത്തിന് 100 രൂപ നിരക്കില്‍ ഫീസ് ഈടാക്കും