Friday, March 9, 2012

റംസാനില്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കും- ചര്‍ച്ച ചൂടുപിടിക്കുന്നു

കവരത്തി(9.3.12)- റംസാന്‍ മാസത്തില്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനൊരുങ്ങുന്ന സര്‍ക്കാര്‍ നടപടിയില്‍ ചര്‍ച്ച ചൂടുപിടിക്കുകയാണ്. പഞ്ചായത്തിന് വിവിധ ഡിപ്പാര്‍ട്ട്മെന്റുകളുടെ അധികാരം കൈമാറുന്നതിന് മുന്നോടിയായാണ് ഈ ചര്‍ച്ച വന്നത്. നിലവില്‍ ദ്വീപുകളില്‍ റംസാനില്‍ സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ല. നേരത്തെ ഈമാസം 30 ദിവസം മാത്രം അവധി കൊടുത്തിരുന്നത് പിന്നീട് ഇത് 40 ദിവസമാസി കൂട്ടുകയും വെക്കേഷനില്‍ നിന്ന് 10 ദിവസം കുറയ്ക്കുകയും ചെയ്തു. ഇത് കൂടിയ അവധിയായതിനാല്‍ വിദ്യാര്‍ത്ഥികളുടെ പഠപ്രക്രിയക്ക് തടംസ്സം നേരിടുന്നു എന്ന പരാതിയിലാണ് സര്‍ക്കാര്‍ പുതിയ നിയമം നടപ്പിലാക്കാനൊരുങ്ങുന്നത്.

ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഒരു സ്കൂള്‍ അക്കാഡമിക് വര്‍ഷത്തില്‍ 210 ദിവസം പഠിപ്പിക്കണം. റംസാനില്‍ പഠിപ്പിക്കുകയാണെങ്കില്‍ ഓണത്തിനും ക്രിസുമസ്സിന്നും 10 ദിവസത്തെ അവധി അനുവദിക്കേണ്ടിവരും. 100 ശതമാനം മുസ്ളിംങ്ങള്‍ താമസിക്കുന്ന ദ്വീപുകളില്‍ വിശ്വാസത്തെ കളങ്കപ്പെടുത്തുന്ന നിയമമായിരിക്കുമിതന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ഏതായാലും റംസാന്‍ മാസത്തില്‍ സ്കൂളുകള്‍ തുറന്ന പ്രവര്‍ത്തിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടമോ അതോ കോട്ടമോ???
നിങ്ങളുടെ അഭിപ്രായങ്ങള്‍ LSA യെ അറിയിക്കുക അതിനു വേണ്ടി  studentsthought@gmail.com എന്ന ഇ-മെയില്‍ -ലേക്ക് മെയില്‍  അയക്കുക അല്ലെങ്കില്‍ 9497544124 എന്ന നമ്പരിലേക്ക് SMS അയക്കുക


വാര്‍ത്ത തയ്യാറാക്കിയത് : എഡിറ്റര്‍ ദ്വീപ്‌ ന്യൂസ്