കവരത്തി: ദ്വീപിലെ ഉദ്യോഗാര്‍ത്ഥികളുടെ അവസരം നഷ്ടപ്പെടുന്ന രീതിയില്‍ മാര്‍ച്ച് മാസം "Lower Division Clerk" സ്പീഡ് ടെസ്റ്റ് വെച്ചത് വിവാദമായതിനെ തുടര്‍ന്ന് ടെസ്റ്റ് നീട്ടി വെച്ചു. ഏപ്രില്‍ മാസം നാലാം തിയതിയിലാണ് ഇനി ടെസ്റ്റ് നടക്കുക ... ഏപ്രില്‍ 1 മുതല്‍ മൂന്നാം തിയതി വരെ ആയിരിക്കും രജിസ്ട്രേഷന്‍ ....... മാര്‍ച്ച് 24 -നു നടത്താന്‍ ആയിരുന്നു നേരത്തെ നിശ്ചയിച്ചത് ... പരീക്ഷാ മാസമായ ഈ മാര്‍ച്ച് മാസം നിരവധി പ്രധാന പരീക്ഷകളാണ് നടക്കാനുള്ളത്... അത് ഉദ്യോഗാര്തികള്‍ക്ക് ടെസ്റ്റിനു പങ്കെടുക്കുന്നതിനു പ്രതികൂലമായി ബാധിക്കുമെന്ന് കാണിച്ചു ഒത്തിരി രക്ഷിതാക്കളും വിദ്യാര്‍ഥികളും എല്‍.എസ്.എ -യെ സമീപിച്ചിരുന്നു... ഇതിനെ തുടര്‍ന്ന് ഭൂരിപക്ഷം വിദ്യാര്‍ഥി കളുടെ അഭിപ്രായം ശേഖരിച്ചതിനു ശേഷമാണ് LSA അധികാരികളുമായി ശക്തമായി ഇടപെട്ടത് അതിനെ തുടര്‍ന്നാണ് ഈ നടപടി .... കൂടാതെ മാര്‍ച്ച് മാസം ടെസ്റ്റ് വെച്ചാല്‍ ഉദ്യോഗാര്‍ത്തികള്‍ക്ക് പ്രതികൂലമായി ബാധിക്കുമെന്നതിനെ പറ്റി ദ്വീപ് ന്യൂസ് ബ്ലോഗ് 'ലും ഐലന്‍ട് എക്സ്‌പ്രസ്സ് വെബ് സൈറ്റിലും വ്യക്തമായ വാര്‍ത്ത വന്നിരുന്നു.....
സര്‍വീസ് ഡയറക്ടര്‍ക്ക് LSA നല്‍കിയ നിവേദനം കാണാന്‍ ക്ലിക്ക് ചെയ്യുക
സര്‍വീസ് ഡയറക്ടര്‍ക്ക് LSA നല്‍കിയ നിവേദനം കാണാന്‍ ക്ലിക്ക് ചെയ്യുക