കവരത്തി : ഭൂരിപക്ഷം ഉദ്യോഗാര്തികളുടെ ആവശ്യം പരിഗണിച്ചു മാര്ച് 24 നു നടത്തുന്ന LD CLERK TEST നീട്ടി വെക്കണമെന്ന് ആവശ്യപ്പെട്റ്റ് സര്‍വീസ് ഡയറക്ടര്‍ ക്ക് LSA മെമ്മോറാണ്ടം സമര്‍പ്പിച്ചു ..
ചെക്ക് ലിസ്റ്റിലുള്ള മിക്ക ഉദ്യോഗാര്‍ത്ഥികളും പലപല കോഴ്സിന് പഠിക്കുന്ന വരാണ്. മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ പരീക്ഷ നടക്കുന്നതിനാല്‍ ഇവരക്ക് ടെസ്റ്റില്‍ പങ്കെടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. കൂടാതെ പല ദ്വീപുകളിലും ജോലി ചെയ്യുന്ന ഗസ്റ്റ് അധ്യാപകരും ഇതില്‍ പങ്കെടുക്കുന്നു. ഇവര്‍ക്കാണെങ്കില്‍ സ്കൂള്‍ റിസള്‍ട്ട് പബ്ലിഷ് ചെയ്യാനുള്ള തിരക്ക് പിടിച്ച സമയവുമാണ്. ഇങ്ങനെ നോക്കുകയാണെങ്കില്‍ എല്ലാവര്‍ക്കും ബുദ്ധിമുട്ടാകുന്ന തിയതികളിലാണ് പരീക്ഷ നടക്കാനിരിക്കുന്നത് അതിനെ തുടര്‍ന്നാണ് LSA മെമ്മോറാണ്ടം സമര്‍പ്പിച്ചത്
" ഇന്‍വസ്റ്റിഗേറ്റര്‍" നേവിക്കപ്പല്‍ അഗത്തിയില്‍
അഗത്തി(7.3.12): ഇന്ത്യന്‍ നേവിയുടെ ഇന്‍വസ്റ്റിഗേറ്റര്‍ നേവിക്കപ്പല്‍ കിഴക്ക് ജെട്ടിയില്‍ അടുപ്പിച്ചു. കടല്‍ സര്‍വ്വേയുടെ ഭാഗമായാണ് കപ്പല്‍ ഇവിടെ എത്തിയത്. കില്‍ത്താന്‍ ദ്വീപില്‍ സര്‍വ്വേ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് കപ്പല്‍ ഇവിടെ എത്തിയത്. പൊതു ജനങ്ങളും നോര്‍ത്ത് സ്കൂള്‍, ക്രസന്‍റ് പബ്ലിക്ക് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ കപ്പല്‍ സന്ദര്‍ശിച്ചു. അടുത്ത സര്‍വ്വേ കല്‍പേനിയിലാണ് നടക്കുക. തുടര്‍ന്ന് മറ്റ് ദ്വീപുകളിലും എത്തും.