കല്‍പേനി:
LDCL ന് താഴെയുളള ഡസിക്കേറ്റഡ് കൊക്കനട്ട് പൌഡര്‍ മാനുഫാക്ടറിംഗ് (DCP) യൂണിറ്റ് ഉദ്യോഗാര്‍ത്ഥികളുടെ പ്രാധമിക ഗ്രൂപ്പിനുളള പരിശീലനം ആരംഭിച്ചു. മാനേജര്‍ കെ കെ അക്ബറിന്റെ മേല്‍നോട്ടത്തിലാണ് പരിശീലനം പുരോഗമിക്കുന്നത്. പരിശീലനത്തിð പങ്കെടുക്കുന്ന മുഴവന്‍ ആളുകളും ആത്മാര്‍ത്ഥത കാണിക്കുന്നുവെന്ന് മാനേജര്‍ ലേഖകനോട് പറഞ്ഞു. രണ്ടാം ഘട്ട പരിശീലനം അടുത്തമാസം ആരംഭിക്കുമെന്ന് മാനേജര്‍ അറിയിച്ചു. ദിവസം 2000 തേങ്ങയുടെ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന രീതിയിലാണ് പരിശീലനം നടക്കുന്നതെന്ന് മാനേജര്‍ അക്ബര്‍ പറഞ്ഞു. കൊക്കനട്ട് പൌഡര്‍, വെളിച്ചെണ്ണ, കൊക്കനട്ട് ചിപ്സ്, മില്‍ക്ക് സിപ്പ്അപ്പ്, വിര്‍ജിന്‍ ഓയില്‍, തുടങ്ങിയ പ്രധാനമായ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു