കല്‍പേനി:
നാഷണലിസ്റ്റ് കോണ്‍ഗ്രസ്സ് പാര്‍ട്ടിയും NYCയും സംയുക്തമായി പോര്‍ട്ട് ഓഫീസ് അടച്ച് പൂട്ടി ഉപരോധിച്ചു. കപ്പല്‍ പ്രോഗ്രാമില്‍ വന്ന അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടായിരുന്നു ഉപരോധം. അര്‍ദ്ധ വാര്‍ഷിക പരീക്ഷ നടക്കാനിരിക്കേ സുബര്‍ദോ മുഖര്‍ജി കപ്പ് ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ് കളിക്കാന്‍ പോയ 25 ല്‍ പരം വിദ്ധ്യാര്‍ത്ഥികള്‍ അഗത്തിയില്‍ കുടുങ്ങിക്കിടക്കുന്ന പക്ഷാത്തലത്തില്‍ ഇവരെ പരീക്ഷയ്്ക്ക് മുമ്പായി നാട്ടിലെത്തിക്കാനുളള സംവിധാനം എത്രയും പെട്ടന്ന് അധികാരികള്‍ ചെയ്യണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണിവരെ പോര്‍ട്ട് ജീവനക്കാരെ മുഴുവനായും പുറത്തിറങ്ങാന്‍ പോലും അനുവദിച്ചില്ലാ. .തങ്ങളുടെ അവകാശങ്ങള്‍ അനുവദിക്കാത്ത പക്ഷം അറസ്റ്റ് ചെയ്ത് നീക്കിയാല്‍ സ്റ്റേഷനില്‍ ഉപവാസം അനുഷ്ഠിക്കുമെന്ന് യൂത്ത്പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി. കല്‍പേനി ദ്വീപിനോട് വിരോധാഭാസം കാണിക്കുന്ന പോര്‍ട്ട് ഡയറക്റ്ററെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു.എം.വി.ഭാരത്സീമ കപ്പല്‍ അഗത്തിയില്‍ നിന്ന് കല്‍പേനിയിലേക്ക് ഓടുമെന്ന ഉറപ്പ് ലഭിച്ചതിനാലും കപ്പല്‍ പ്രോഗ്രാമില്‍ മാറ്റം വരുത്തുമെന്ന് മേലധികാരികളില്‍ നിന്ന് വാക്ക് ലഭിച്ചതിനെ തുടര്‍ന്നും ഉപരോധം 5 മണിയോടെ അവസാനിപ്പിച്ചു .(6.10.2011 ന് എം.വി.ഭാരത്സീമ കപ്പല്‍ കല്‍പേനിയില്‍ എത്തി)