Friday, February 17, 2012

ആന്ത്രോത്തില്‍ താലികെട്ട്!!! അമിനിയില്‍ പവര്‍കട്ട്

അമിനി: ഡീസലിന്റെ ക്ഷാമം കാരണം അമിനിയില്‍ അനിശ്ചിത കാലത്തേക്ക് രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണി വരെ  പവര്‍കട്ട് ആയിരിക്കുമെന്ന് വൈദ്യുതീ വകുപ്പിന്റെ അറിയിപ്പ്...!!!
മറ്റ്  ദ്വീപുകളിലും ഡീസലിന്റെ സ്റ്റോക്ക് ഏറെ കുറെ തീര്‍ണ്ണ മട്ടാണ്.... ഈ ദുര്‍വിധി മറ്റ് ദ്വീപുകളിലും ഉണ്ടായേക്കുമെന്ന സ്ഥിതിയിലാണ് ഇന്ന് ലക്ഷദ്വീപ്... ഉത്തരവാദിത്തപ്പെട്ടവര്‍ ഇനിയെങ്കില് കണ്ണു തുറന്നു വേണ്ട നടപടി എടുത്തില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നത് ഓര്‍ത്താല്‍ നല്ലതായിരിക്കും...
ലക്ഷദ്വീപ് എം.പി യുടെ തക്ക സമയത്തുള്ള ഇടപെടലും പ്രതീക്ഷിച്ചു നടന്ന ഒട്ടു മിക്ക ദ്വീപികാരും ഇന്ന് നിരാശയിലാണ്...ലക്ഷദ്വീപ് എം.പി യോടുള്ള  ജനങ്ങളുടെ എതിര്‍പ്പ് കവലക്‍ളിലും മറ്റും ഇന്ന്  ചര്‍ച്ചാ വിഷയമാണ്.... ലക്ഷദ്വീപിന്റെ അടിസ്ഥാന പരമായ പല സൌഗര്യങ്ങളും ഹനിക്കപ്പെട്ട ഈ അവസ്ഥ്യില്‍ ലക്ഷദ്വീപ് എം.പി രാജി വെക്കണമെന്ന അഭിപ്രായവും ശക്തമായി തന്നെ ഉയരുകയാണ്...