Wednesday, January 11, 2012

LGEU Annual General Body Meeting സംഘടിപ്പിച്ചു.


  1. Agatti
Agatti(30.12.11)- 26,27,28 ദിവസങ്ങളില്‍ LGEU ന്റെ Annual General Body Meeting സംഘടിപ്പിച്ചു.യൂണിറ്റ് പ്രസിഡന്റ് ശ്രീ.മഹ് മൂദ് പതാകയുയര്‍ത്തി. ശേഷം സെക്രട്ടറി ശ്രീ.എഫ്.ജി.മുഹമ്മദ് സംഘടനയെക്കുറിച്ചും സംഘടാപ്രവര്‍ത്തനത്തെക്കുറിച്ചും സംസാരിച്ചു. ക്ളീനിങ്ങ് കാംപയിന്‍, സെമിനാര്‍, ചര്‍ച്ചകള്‍, പൊതുയോഗം, കള്‍ച്ചറല്‍ പരിപാടികള്‍ മുതലായവ സംഘടിപ്പിച്ചു 


Kiltan

കില്‍ത്താന്‍(30.12.11)- 26,27,28 ദിവസങ്ങളില്‍ LGEU ന്റെ Annual General Body Meeting സംഘടിപ്പിച്ചു. ക്ളീനിങ്ങ് കാംപയിന്‍, സെമിനാര്‍, ചര്‍ച്ചകള്‍, പൊതുയോഗം, കള്‍ച്ചറല്‍ പരിപാടികള്‍ മുതലായവ സംഘടിപ്പിച്ചു. മുന്‍ എം.പി.ഡോ.പി.പി.കോയ അഥിതിയായി പരിപാടിയില്‍ പങ്കെടുത്തു. സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍മാരും പരിപാടിയില്‍ പങ്കെടുത്തു.

 

 

 

 

ആള്‍ ഇന്ത്യാ സിവില്‍ സര്‍വ്വീസ് നീന്തല്‍ മത്സരത്തില്‍- ദ്വീപ് മിന്നുന്ന പ്രകടനം കാഴ്ചവെച്ചു



തിരുവന്തപുരം(30.12.11)-  ഇക്കഴിഞ്ഞ ആള്‍ ഇന്ത്യാ സിവില്‍ സര്‍വ്വീസ് നീന്തല്‍ മത്സരത്തില്‍ ദ്വീപില്‍ നിന്ന് പങ്കെടുത്ത മത്സരാര്‍ത്ഥികള്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. 11 പേരാണ് ദ്വീപിനെ പ്രധിനിതീകരിച്ച് മത്സരത്തില്‍ പങ്കെടുത്തത്. ദ്വീപിന് വേണ്ടി ഇവര്‍ 11 മെഡലുകള്‍ വാരിക്കൂട്ടി. 10 ബ്രൌണ്‍സും 1 സില്‍വറും. ഇത് ആദ്യമായാണ് ഇത്രയും മെഡലുകള്‍ കിട്ടുന്നത്. എല്ലാ ഇവന്റിലും ഫൈനല്‍ വരെ നമ്മുടെ മത്സരാര്‍ത്ഥികള്‍ എത്തിയിരുന്നു.