Monday, December 12, 2011

ഏഷ്യനെറ്റ് ടി.വി !dea star singer's കടമത്തില്‍


ഫോട്ടോ കടപ്പാട് : സലാഹ് കടമത്ത്
കടമത്ത്: സാധാരണ ആഴ്ചയില്‍ ഒരിക്കല്‍  വരാറുള്ളത് പോലെ തന്നെ വിനോദ സഞ്ചാരത്തിന് ഇന്ന് ഇവിടെ എത്തിയ "അമിത് ക്രൂസ്" എന്ന  കപ്പലില്‍ അപ്രതീക്ഷിതമായി ഏഷ്യനെറ്റ് ടി.വി -യിലെ !dea star singer's എന്ന റിയാലിറ്റി ഷോ പരിപാടിയിലെ അവതാരിക രഞ്ജിനി ഹരിദാസ്, പരിപാടിയിലെ  മത്സരാര്‍ത്തികള്‍, ജഡ്ജ്മാര്‍ എന്നിവര്‍ കടമത്തില്‍ ഇറങ്ങി സന്ദര്‍ശനം നടത്തുകയും പരിപാടി ഷൂട്ട് ചെയ്യുകയും പാട്ടുകള്‍ പാടി ആഘോഷിക്കുകയും ചെയ്തു.... നാട്ടുകാര്‍ ഇക്കാര്യം വൈകിയാണ് അറിഞ്ഞതെങ്കിലും പരിപാടി കാണാന്‍ തെക്ക് ഭാഗത്തെ ടൂറിസ്റ്റ് ഹട്ടിന്റെ ബീച്ചില്‍ തടിച്ചു കൂടി...."പല സ്ഥലങ്ങളിലും സന്ദര്‍ശനം നടത്തിയ തനിക്ക് ഇത്രയും വ്യത്യസ്ത കാഴ്ചകള്‍ ആദ്യമായാണ് കാണുന്നേതെന്ന് രഞ്ജിനി ഹരിദാസ് പറഞ്ഞു കൂടാതെ മാറ്റ് ദ്വീപുകളിലും പോകാന്‍ ആഗ്രഹമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു... പുതു വര്‍ഷ ദിനത്തില്‍ ടെലിക്കാസ്റ്റ് ചെയ്യാനുള്ള പ്രോഗ്രാമാണ് ഷൂട്ട് ചെയ്തതെന്നാണ് സൂചന......