Wednesday, October 12, 2011

ദ്വീപുകാരന്റെ സ്വപ്നം പൂവണിയുന്നു


(Mahoom Dr: koya)
(The legendary leader of  Lakshadweep) 
കവരത്തി: ഏറെ നാളായി LSA യും മറ്റു ഇതര സങ്കടനകളും രാഷ്ട്രീയ പാര്‍ട്ടികളും  ദ്വീപ്‌ ഭരണകുടവും ഒന്നിച്ചു പ്രവര്‍ത്തിച്ചതിന്റെ ഫലമായി  ഇതാ ലക്ഷദ്വീപിനു സ്വന്തമായി കോളേജ്കള്‍  എന്ന സ്വപ്നം പൂവണിയാന്‍
പോകുന്നു.. ലക്ഷദ്വീപിന്റെ ഇതിഹാസപുത്രന്‍ മര്‍ഹൂം:ഡോ. കെ കെ മുഹമ്മദ്‌ കോയ 1976-ല്‍ ആദ്യമായി പാര്‍ലമെന്റ്ലേക്ക് മത്സരിക്കുകയും അന്ന് അദ്ദേഹം  രൂപകല്പന ചെയ്‌ത പ്രകടന പത്രികയില്‍ ഉണ്ടായിരുന്ന പ്രധാനപ്പെട്ട ഒരു പോയിന്റ്‌ ആയിരുന്നു ലക്ഷദ്വീപിനു സ്വന്തമായി ഒരു കോളേജ് എന്നത്....... അദ്ദേഹത്തിന്റെ സ്വപ്നം പൂര്‍ത്തീകരിക്കാന്‍ വേണ്ടി . ഈ പൂവണിയിക്കുന്നതിനു  തുടക്കംകുറിച്ച ലക്ഷദ്വീപ് മുന്‍ MP ഡോ: പി.പി .കോയ'ക്കും കൂടാതെ  അത്  പൂര്‍ത്തീകരിക്കാന്‍ നിലവില്‍ ഏറേ  പ്രയത്നിച്ച അഡമിനിസ്റ്റേറ്റര്‍ ശ്രീ അമര്‍നാഥിനും  മറ്റ് ഉദ്യോഗസ്ഥര്‍ക്കും ഇത് അനുവദിച്ച കാലിക്കറ്റ്  യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍  ഡോ.എം.അബ്ദുള്‍ സലാം സാറിനും   LSA 'യുടെ ഒരായിരം അഭിവാദ്യങ്ങള്‍.......


Shri: Amarnath. IAS  (Lak Admini))



Dr: pp koya (Ex MP)
Dr: m.Abdul salam (VC.calicut university)