Monday, September 26, 2011

മുഖര്‍ജി ഫുഡ്ബോള്‍ ലഹരിയില്‍ അഗത്തി

അഗത്തി(26.9.11)- 29-മത് സുബ്രദാ മുഖര്‍ജി ഫുഡ്ബോള്‍ സെലക്ഷന്‍ ടൂര്‍ണമെന്റിന് തിരിതെളിഞ്ഞു. 25 മുതല്‍ 2 വരെയാണ് മത്സരങ്ങള്‍ നടക്കുക. വിവിധ ദ്വീപുകളില്‍ നിന്നായി 300 ഓളം വിദ്യാര്‍ത്ഥികള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഇവിടെ എത്തി. ടൂര്‍ണമെന്റ് ചെയര്‍പേഴ്സണ്‍ പി.പി.ഉമ്മുല്‍കുലുസ് ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന ഭാരതീയവും മാര്‍ച്ചും തികച്ചും വര്‍ണ്ണ ശബളമായിരുന്നു...