Wednesday, April 11, 2012

"ഐഡി കാര്‍ഡ്‌ നിര്‍ബന്ധം" ആദ്യദിനം യാത്രാ ദുരിതം :

                          (കവരത്തി ജെട്ടിയില്‍ യാത്രക്കാരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുന്നു)
(ബേപ്പൂര്‍ വാര്‍ഫില്‍ പൊരിവെയിലത്ത് തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍‌ നില്‍ക്കുന്ന യാത്രക്കാര്‍)
കവരത്തി(09/04/2012): തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാതെ യാത്രചെയ്യുന്നത്‌ വിലക്കുകയും ഏതെങ്കിലും ഫോട്ടൊ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്‌ യാത്രസമയം കൈവശം വെക്കണമെന്ന നിയമം കര്‍ശനമാക്കിയതോടെയും യാത്രക്കാര്‍ ദുരിതത്തിലായി. കവരത്തിയില്‍ ആദ്യ ദിവസം രേഖകള്‍ ഇല്ലാതെ യാത്രക്കെത്തിയ മറുനാടന്‍ ദ്വീപുകാരെ പോലീസ്‌ യാത്രക്ക്‌ അനുവധിച്ചില്ല.
സമൂഹത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും ഈ നിയമത്തിന്‌ അനുകൂലവും പ്രതികൂലവുമായ വാദപ്രതിവാദങ്ങളുണ്ടായി. സ്വന്തം നാട്ടില്‍ താന്‍ തീവ്രവാദിയല്ല എന്ന്‌ കഴുത്തില്‍ തൂക്കി നടക്കേണ്ട ഗതികേടാണെന്ന്‌ ഒരു വിഭാഗം വിശ്വസിക്കുമ്പോള്‍ അന്യനാടില്‍ നിന്നും നുഴഞ്ഞ്‌ കയറി വരുന്നവരെ ഇനി നിയന്ത്രിക്കാമെന്ന്‌ മറ്റൊരു കൂട്ടം വിശ്വസിക്കുന്നു. എന്തിരുന്നാലും ഈ നിയമം എത്ര ഫലവത്തായി അധികൃതര്‍ നടപ്പിലാക്കുമെന്ന്‌ നമുക്ക്‌ കാത്തിരുന്നു കാണാം.
 
കടപ്പാട്: ദ്വീപ്‌ ന്യൂസ്