1956 നവംബര്‍ ഒന്നാം തിയതി ഇന്ത്യ ഗവര്‍മെന്റിന്റെ കീഴില്‍ കേന്ദ്ര ഭരണ പ്രദേശമായി നിലവില്‍ വന്ന ലക്ഷദ്വീപ് സമൂഹം കഴിഞ്ഞ 55 വര്‍ഷത്തോളം ഉദ്യോഗസ്ഥ ഭരണത്തിന്റെ പിടിയില്‍ കീഴടങ്ങിയിരുന്നു..... ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ കൊച്ചു തുരുത്തില്‍ ജന പ്രതിനിധികള്‍ക്ക് കാര്യമായ വിലയൊന്നും ഇക്കാലയളവില്‍ ഇല്ലായിരുന്നു... ജില്ലാ പഞ്ചായത്തും ഗ്രാമ പഞ്ചായത്തും വെറും യന്ത്രങ്ങളെ പോലെ ആയിരുന്നു ഇതുവരെ പ്രവര്‍ത്തിച്ചത്..... ബൂര്‍ഷ്യാകളുടെ ഭരണം ഏകാധിപത്യ ഭരണമായിരുന്നു..... പുറത്തു നിന്ന് വരുന്ന അഡ്മിനിമാരുടെ ഉത്തരവുകള്‍ കേള്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ടവരായിരുന്നു ദ്വീപ് ജനത..... എല്ലാ വകുപ്പുകളും ഉദ്യോഗസ്ഥ മേധാവികള്‍ കൈപ്പിടിയിലൊതുക്കി അധികാരത്തിന്റെ അപ്പക്കഷണം കൊണ്ട് താണ്ടവമാടിയപ്പോള്‍ ജനകീയ വികാരം പലപ്പോഴും ഇതിനെതിരെ നിശബ്ദമായി പ്രതികരിച്ചിരുന്നു എന്നത് യാതാര്ത്യമാണ്....
ലക്ഷദ്വീപ് പിറവിയുടെ 55 വര്‍ഷത്തിനു ശേഷം ഇതാ ഉദ്യോഗസ്ഥ മേധാവികളില്‍ നിന്നും വിദ്യാഭ്യാസം. ആരോഗ്യം തുടങ്ങി അഞ്ചോളം വകുപ്പുകള്‍ ലക്ഷദ്വീപിലെ ഏറ്റവും വലിയ ജന പ്രാതിനിധ്യ സഭയായ ജില്ലാ പഞ്ചായത്തിന്റെ അധികാര പരിധിയില്‍ വന്നിരിക്കുന്നു..... തീര്‍ച്ചയായിട്ടും ഇത് ലക്ഷദ്വീപിന്റെ ചരിത്ര താളുകളില്‍ സുവര്‍ണ്ണ ലിപികള്‍ തന്നെയാണ്... ഇതിനായി ആത്മാര്‍ഥത കാണിച്ച ലക്ഷദ്വീപിന്റെ ചരിത്രത്തിനു പുതിയ നിറം ചാര്‍ത്തിയ ലക്ഷദ്വീപ് അഡ്മിനിസ്ട്രേട്ടര്‍ ശ്രീ അമര്‍നാഥ് ഐ.എ.എസ്സിന് ദ്വീപ് ജനത എന്നും കടപ്പെട്ടിരിക്കും..അത് തീര്‍ച്ചയാണ് ......
രാഷ്ട്രിയക്കാരുടെ കൈകളില്‍ എത്തിയ ഈ വകുപ്പുകള്‍ കൊണ്ട് അഴിമതിക്ക് കൂട്ട് നിക്കാതെ മികച്ച ഒരു ഭരണം കാഴ്ച വെക്കാന്‍ ഉത്തരവാദിത്തപെട്ടവര്‍ക്ക് കഴിയട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു...
(എഡിറ്റര്‍ ഇന്‍ ചീഫ് )