Wednesday, April 18, 2012

അഴിച്ചുപണികളോടെ പുതിയ ഹജ്ജ് നയം

ന്യൂഡല്‍ഹി: അഴിച്ചുപണികളോടെ പുതിയ ഹജ്ജ് നയത്തിന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കി. ഇതനുസരിച്ച് ഹജ്ജ് കമ്മിറ്റി വഴി ഇനി ഒരാള്‍ക്ക് ഒരു തവണ മാത്രമെ തീര്‍ത്ഥാടനം നടത്താന്‍ കഴിയുകയുള്ളൂ. കമ്മിറ്റി വഴി പോകുന്നവര്‍ക്കുള്ള സബ്‌സിഡി തുടരും. ശുപാര്‍ശയോടെ സര്‍ക്കാര്‍ ക്വാട്ടയില്‍ ആളെ ഉള്‍പ്പെടുത്തില്ല. എഴുപത് വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്ക് നറുക്കെടുപ്പുണ്ടാകില്ല. നാല് തവണ തുടര്‍ച്ചയായി അപേക്ഷിച്ചവര്‍ക്കും നറുക്കെടുപ്പുണ്ടാകില്ല. പ്രധാനമന്ത്രിയുടെ സൗഹൃദസംഘത്തിലെ ആളുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. പുതിയ സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരെ ഉള്‍പ്പെടുത്തില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. പുതിയ ഹജ്ജ് നയത്തിന്റെ പകര്‍പ്പ് സര്‍ക്കാര്‍ തിങ്കളാഴ്ച സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും.