അഗത്തി: മല്‍സ്യബന്ധനത്തിന് പോയ ബോട്ടുകളില്‍ ചിലതിന് ഒരു കൂട്ടം കാപ്പി പോടിയുടെ പാക്കറ്റുകള്‍ കടലില്‍ നിന്നും ലഭിച്ചു. പലരും ഇത് വീടുകളിലെത്തിച്ച് കാപ്പിയുണ്ടാക്കി കുടിച്ചു. പാക്കറ്റിന്‍റെ മുകളില്‍
"FOR DEFENCE SERVICE ONLY" "Not For Resale" എന്നീ ലേബലുകള്‍ കാണാം. ഇതിന്‍റെ മുകളില്‍ കൊടുത്തിരിക്കുന്ന മാനുഫാക്ച്ചറിങ്ങ് തിയതി: 12/05/2010 എന്നാണ്. കാലാവധി കഴിഞ്ഞതിനാല്‍ ഏതെങ്കിലും നാവികര്‍ ഉപേക്ഷിച്ചത് എന്ന് കരുതുന്നു. എന്നാല്‍ നേവി കപ്പലുകളിലും മറ്റും കൃത്യമായ കണക്കെടുപ്പും മറ്റും നടത്താറുള്ളതിനാല്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാറില്ല. ഇന്‍വെസ്റ്റിഗേറ്റര്‍ നേവി കപ്പല്‍ അഗത്തിയുടെ പ്രദേശങ്ങളില്‍ സര്‍വേ നടത്തിപ്പിനായി റോന്ത് ചുറ്റുന്നുണ്ട്. ഇതില്‍ നിന്നും ഉപേക്ഷിച്ചതായും കരുതുന്നു. ഏതായാലും 2 വര്‍ഷം പഴക്കമുള്ള സാധനം, അകത്തേക്ക് കഴിക്കുമ്പോള്‍ കുഴപ്പം പ്രകടമല്ലെങ്കിലും ഉപയോഗിക്കാതിരിക്കലാണ് ഉത്തമം.

(എക്സ്പ്രസ്സ് ഫ്ലാഷ് )