Monday, March 26, 2012

അവാര്‍ഡ്‌ നൈറ്റ്‌ '12:

Picture
.
അഗത്തി: ക്രസന്‍റ്‌ പബ്ലിക്‌ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി Ideal Association for Minority Education (IAME) സംഘടിപ്പിച്ച INTERNATIONAL SCHOLASTIC TALENT TEST(ISTT) 2011-12 'ല്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പ്രസ്തുത ചടങ്ങില്‍ രാജീവ്‌ ഗാന്ധി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ MD in Charge ഡോ.ടിട്ടു വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. ശേഷം മത ഭൌതിക സമന്വയ വിദ്യാഭ്യാസത്തേക്കുറിച്ച്‌ ഡോക്ടര്‍ ചര്‍ച്ച ചെയ്തു.
കെ.സി . അബ്ദുല്‍ ഖാദര്‍ സഖാഫി അവാര്‍ഡ് നൈറ്റ്‌ ഉല്‍ഘാടനം ചെയ്തു സംസാരിച്ചു. ഉല്‍ഘാടന പ്രസംഗത്തില്‍ രക്ഷിതാക്കളെ ഉല്‍ബുദ്ധരാകുവാനും മത ഭൌതിക വിദ്യാഭ്യാസ കാര്യത്തില്‍ കുടുതല്‍ ശ്രദ്ധ ചെലുത്തുവാനും നിര്‍ദ്ദേശിച്ചു.  എം .അബ്ദുസമദ് കോയ ദാരിമി, എം.ഐ ഹംസ്സ കോയ മാസ്റ്റര്‍, എന്‍.പി. ശറഫുദ്ദിന്‍ സഖാഫി തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. IAME ഇന്ത്യയിലെ ന്യൂനപക്ഷളുടെ  കീഴിലുള്ള ഇംഗ്ലിഷ്‌ മീഡിയം സ്ക്കൂളുകളുടെ അസോസിയേഷനാണ്‌. 1997 മുതല്‍ അഗത്തി മര്‍കസുത്ത അലീമിസുന്നിയ്യുടെ കീഴിലുള്ള ക്രസന്റ്‌ പബ്ലിക് സ്ക്കൂള്‍ ഈ ISTT ടെസ്റ്റില്‍ പങ്കെടുത്തു പോന്നു. നിലവില്‍ ലക്ഷദ്വീപിലെ അഗത്തി, കവരത്തി, കല്‍പേനി ദ്വീപുകളാണ്‌ പ്രസ്തുത ടെസ്റ്റില്‍ പങ്കെടുക്കുന്നത്