ഈ ഉത്തരവ് പ്രകാരം ദ്വീപുകളിലെ പ്രൈമറി, സെക്കന്‍ഡറി, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം ( ITI ഉള്‍പ്പെടെ), സര്‍ക്കാര്‍ സഹായം പറ്റി വയോജന വിദ്യാഭ്യാസം നല്‍കുന്ന NGO'കള്‍, എയിഡഡ് സ്കൂളുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന മദ്രസ്സകള്‍ , വിദ്യാഭ്യാസ കേന്ദ്ര പദ്ധതികള്‍ (SSA, RMSA, DIET, MDM), .. തുടങ്ങിയവയുടെ എല്ലാ വ്യവഹാരങ്ങളും ഇനി പഞ്ചായത്തിന്‍റെ താഴെയുള്ള എക്സികുട്ടീവ് ഓഫീസര്‍മാര്‍ക്കായിരിക്കും ചുമതല. 31 മാര്‍ച്ച് 2012 ന് ശേഷം പ്രിന്‍സിപ്പാള്‍മാര്‍, ഹെഡ്‌മാസ്റ്റര്‍മാര്‍, അധ്യാപകര്‍, ലെക്ചര്‍മാര്‍ (ഡയറ്റ് അടക്കം) എന്നിവര്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കാനും അവധിയില്‍ പ്രവേശിക്കാനും മറ്റു ഔദ്യോഗിക വ്യവഹാരങ്ങള്‍ക്കും എക്സികുട്ടീവ് ഓഫീസറുടെ അനുവാദമുണ്ടായിരിക്കണം. കൂടാതെ സ്കൂളിന്‍റെ ആസ്തികള്‍ കാണിക്കുന്ന രേഖകള്‍ , സ്റ്റോക്ക് രജിസ്റ്റര്‍ മറ്റു അനുബന്ധ റെക്കോര്‍ടുകള്‍ 01/04/2012 ന് മുമ്പ് എക്സികുട്ടീവ് ഓഫീസറുടെ ഓഫീസില്‍ ഏല്‍പ്പിക്കണം.
ഈ ഉത്തരവിനെ ഉദ്യോഗാര്‍ത്ഥികള്‍ വളരെ ആശങ്കയോടെയാണ് കാണുന്നത് സ്കൂളുകളിലെ കോണ്‍ട്രാക്ട് നിയമനങ്ങളും മറ്റും ഇനി രാഷ്ട്രീയക്കാരുടെ ഇഷ്ടത്തിനാകുമോ എന്നാണ് അവരുടെ പ്രധാന ആശങ്ക.
മറ്റു ഡിപ്പാര്‍ട്ട്‌മെന്‍റ് മേധാവികളും സമാന ഉത്തരവ് നല്‍കി കഴിഞ്ഞു.
വിദ്യാഭ്യാസ ഡയരക്റ്ററുടെ ഉത്തരവിന്‍റെ പകര്‍പ്പ് താഴെ നല്‍കുന്നു.
------------------------------
വിദ്യാഭ്യാസം പോലുള്ള പ്രധാന വകുപ്പുകള്‍ വിദ്യാഭ്യാസ സ്ഥാപന നടത്തിപ്പ് പരിചയമില്ലാത്ത എക്സികുട്ടീവ് ഓഫീസര്‍ /പഞ്ചായത്തിനെ ഏല്‍പ്പിച്ചതില്‍ നിങ്ങളുടെ അഭിപ്രായമെന്ത് ? നിങ്ങളുടെ വോട്ട് രേഖപ്പെടുത്തുക..