കവരത്തി(31.1.12): കോഴിക്കോട് സ്വപ്നനഗരിയില്‍ മസ്ജിദുല്‍ ആസാറിന്റെ ശിലാസ്ഥാപനം നടന്നപ്പോള്‍ ലക്ഷദ്വീപിന്റെ വിവിധ ദ്വീപുകളിലും ആഹ്ളാദം പ്രകടിപ്പിച്ച്കൊണ്ട് മധുര പലഹാര വിധരണവും യോഗവും സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കവരത്തിയില്‍ തര്‍ഖിയ്യത്തുല്‍ ഇസ്ലാം മദ്രസ്സ ജംഇയ്യത്തുല്‍മുഅല്ലിമും വിദ്യാര്‍ത്ഥികളും കവരത്തിദ്വീപിന്റെ ഹൃദയഭാഗത്ത് സംഘടിപ്പിച്ച പരിപാടിയില്‍ സയ്യിദ് സഹീര്‍ഹുസൈന്‍ ജീലാനി തങ്ങള്‍ അധ്യശ്ക്ഷതവഹിക്കുകയും കേരളക്കരയില്‍നിന്നും എത്തിയ പ്രമുഖ പണ്ഡിതരായ കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാര്‍ ഉത്ഘാടനകര്‍മ്മം നിര്‍വ്വഹിക്കുകയും, ബഹുമാനപ്പെട്ടഷാജഹാന്‍ സഖാഫി കാക്കനാട് മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. പവാചകന്റെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കലും ബര്‍ക്കത്തെടുക്കലും സ്വഹാബത്തിന്റെയും സലഫുസ്വാലീഹീങ്ങളുടെയും മാതൃകയാണെന്നും അതു പിന്‍പറ്റല്‍ അഹലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ വിശ്വാസമാണെന്നും മുന്‍ഗാമികളുടെ ചര്യകളെ തള്ളിപറയുന്ന ബിദഇകളെ പ്രതിരോധിക്കുന്നതിനുവേണ്ടി രൂപം കൊണ്ട സമസ്തയുടെപേര് വെച്ച് ചിലര്‍ ബിദഇകളുമായി കൂട്ടുകൂടുന്നത് ലജ്ജാവഹമാണെന്നും എ.പി മുഹമ്മദ് മുസല്യാര്‍ തന്റെ ഉത്ഘാടന പ്രസംഘത്തില്‍ പറഞ്ഞു. ബഹുമാനപ്പെട്ട ഖമറുല്‍ഉലമ കാഴ്ചവെച്ച പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു കൊണ്ട് അദ്ധേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്തോറും ഉയരങ്ങളില്‍നിന്നും ഉയരങ്ങളിലേക്ക് കുതിക്കുകയാണെന്നകാര്യം ഷാജഹാന്‍ സഖാഫി തന്റെ പ്രസംഗത്തിലൂടെ എതിരാളികളെ ഓര്‍മ്മിപ്പിച്ചു. ജംഇയ്യത്തുല്‍ മുഅല്ലിം സെക്രട്ടറി സാലിഹ് സഅദി സ്വാഗതവും ബദറുല്‍മുനീര്‍ ബാഖവി നന്ദിയും പറഞ്ഞു യോഗത്തില്‍ നിരവധിയാളുകളും പണ്ഡിതന്‍മാരും പങ്കെടുത്തു.