MP -ക്ക് ബാധകമില്ലേ ???
ലക്ഷദ്വീപ് ഉദ്യോഗസ്ഥ ഭരണഗുടത്തില്‍ നിന്നും പഞ്ചായത്തിന്റെ കീഴിലേക്ക് ചില വകുപ്പുകളുടെ അധികാര കൈമാറ്റം നടത്തുന്നതിനെകുറിച്ചുള്ള ചര്‍ച്ചകള്‍ അഡ്മിനി-യുടെ നേതിര്ത്വതില്‍ പുരോഗമിക്കുകയാണ്... ഇത്രയും ഗൌരവമായ വിഷയത്തെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ലക്ഷദ്വീപിന്റെ എം.പി.യെ ദ്വീപില്‍ കാണാത്തതും ചര്‍ച്ചകളില്‍ പങ്കെടുക്കാത്തതും ദ്വീപിന്റെ ജനപ്രതിനിധി എന്ന നിലയില്‍ അദ്ധേഹത്തിന്റെ നിലപാട് വിമര്‍ശനാര്‍ഹാമാണ്.....
ലക്ഷദ്വീപ് ചരിത്രത്തിനു തന്നെ നാഴികക്കല്ലാവാന്‍ പോകുന്ന ഒരു ചരിത്ര മുഹൂര്‍ത്തത്തെക്കാണ് ദ്വീപ് ജനത ഉറ്റു നോക്കുന്നത്.... ജനപ്രതിനിധികള്‍ക്ക് വില കല്‍പ്പിക്കുന്ന ഒരു ഭരണ സമ്പ്രദായം ദ്വീപ് ജനതയുടെ എക്കാലത്തെയും ആഗ്രഹമാണ്... അതിനു സാക്ഷ്യം വഹിക്കാന്‍ റിപ്പുബ്ലിക് ദിനത്തില്‍ അഡ്മിനി യില്‍ നിന്നും അനുകൂല പ്രഖ്യാപനം ഉണ്ടായേക്കുമെന്ന പ്രതീക്ഷയിലുമാണ് ദ്വീപ് ജനത കോണ്‍ഗ്രസ് പിന്‍വലിഞ്ഞു
കവരത്തി: ലക്ഷദ്വീപുകാരെ ഒന്നടങ്കം ജാതിപ്പേര് വിളിച്ചു അധിക്ഷേപിച്ച എ.ഡി.എമ്മിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള സംയുക്ത സമര സമിതിയില്‍ നിന്ന് കോണ്‍ഗ്രസ് പിന്‍വലിഞ്ഞു...
ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ആദ്യം ജനങ്ങള്‍ക്കൊപ്പം നിക്കുന്നു എന്ന വ്യാജേന ശ്രമിക്കുകയും ഒടുക്കം സ്വാര്‍ത്ഥ താര്പര്യത്തിനു വേണ്ടി ജനകീയ മുന്നേറ്റത്തെ കാലുവാരിക്കൊണ്ട് കളംവിടുക എന്ന കോണ്‍ഗ്രസിന്റെ കാലങ്ങളായുള്ള ചരിത്രം വീണ്ടും വീണ്ടും ഇവിടെ ആവര്‍ത്തിക്കുന്ന കാഴ്ചക്ക് ദ്വീപ് ജനത വീണ്ടും സാക്ഷിയായി..
വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അധികാരികളുടെ സഹായത്തോടെ കള്ളത്തരങ്ങള്‍ കാണിച്ചു ജയിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് പിന്മാറിയാതെന്നാണ് പൊതുജന സംസാരം..
അധികാരികളെ കണ്ണ് തുറക്കൂ !!!
നീണ്ട 18 വര്‍ഷങ്ങള്‍ക്ക് ശേഷം ലക്ഷദ്വീപ് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായി സ്കോളര്‍ഷിപ്പ് 3 മടങ്ങായി 2005 -ല്‍ അന്നത്തെ MP ഡോ.പി .പൂക്കുഞ്ഞി കോയയുടെ ശ്രമഫലമായി വര്‍ദ്ധിപ്പിച്ചു..
സ്കോളര്‍ഷിപ്പ് റൂള്‍ പ്രകാരം ഓരോ 5 വര്ഷം കൂടുമ്പോഴും സ്കോളര്‍ഷിപ്പ് നിരക്ക് പുതുക്കി വര്ധിപ്പിക്കെണ്ടാതാണ്.. എന്നാല്‍ 2005 -നു ശേഷം 5 വര്ഷം കഴിഞ്ഞിട്ടും ഇത് വരെ അത് വര്‍ധിപ്പിക്കാന്‍ വേണ്ട ഒരു നടപടിയും അധികാരികളുടെ ഭാഗത്ത് നിന്നും ആരംഭിചിട്ടില്ലാ..
ഉടന്‍ അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി രംഗത്തിറങ്ങാന്‍ LSA കേന്ദ്ര കമ്മറ്റി തീരുമാനിച്ചു
ജനാധിപത്യം അലയടികട്ടെ !.....
കവരത്തി: ലക്ഷദ്വീപില്‍ ജനാതിപത്യ ഭരണത്തിന്റെ വസന്തത്തിനു മാറ്റൊലി വരാന്‍ പോകുന്നു ....വിദ്യാഭ്യാസം, അനിമല്‍ ഹസ്ബന്ററി, ടൂറിസം, മെഡിക്കല്‍, ഫിഷറീസ് തുടങ്ങിയ വകുപ്പുകള്‍ പഞ്ചായത്തിന്റെ അധികാരത്തിലേക്ക് കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു
വിപ്ലവത്തിന്റെ പുതിയ മുഖവുമായി LSA സമരത്തിലേക്ക്
കവരത്തി : ലക്ഷദ്വീപ് ജനതക്ക് സഹായകരമായ കാര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് LSA സമരത്തിലേക്ക്.......................
* ദ്വീപുകളെ ബന്ധപ്പെടുത്തി കൊണ്ട് ലക്ഷദ്വീപില്‍ FM റേഡിയോ ആരംഭിക്കുക
* ദൂരദര്‍ശന്‍ ചാനലില്‍ ലക്ഷദ്വീപ് പരിപാടികള്‍ ഉള്‍പ്പെടുത്താന്‍ വേണ്ട നടപടികള്‍
എടുക്കുക
*അറബിക്. ഫിഷറീസ്, നേഴ് സറി വിഭാഗങ്ങളില്‍ ഉടന്‍ TEACHERS ELIGIBLITY TEST നടത്തുക
* വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പ് വര്‍ദ്ധിപ്പിക്കുക
* വിദ്യാര്‍ഥികളുടെ പോക്കറ്റ് മണി വര്‍ദ്ധിപ്പിക്കുക
തുടങ്ങിയവയാണ് ആവശ്യങ്ങള്‍...
രാഹുല്‍ ഗാന്ധിക്ക് നേരെ ചെരുപ്പേറ്
ഡറാഡൂണ്‍: AICC ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിക്ക് നേരെ ചെരുപ്പേറ്
ഉത്തരാഖണ്ട് തലസ്ഥാനമായ ഡറാഡൂറിനടുത്ത് വികാസ് നഗറില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം...
പ്രിയദര്‍ശിനി പര്യാവരന്‍ അവാര്‍ഡ് പ്രഖ്യാപിച്ചു
(Ameer.P, Editor, Dweeptimes)
കവരത്തി(21.1.12)- Environment Department ഏര്‍പ്പെടുത്തിയ പ്രിയദര്‍ശിനി പര്യാവരണ്‍ അവാര്‍ഡിന് ചെത്ത്ലാത്ത് ദ്വീപിലെ ഐലന്റ് സ്റാര്‍ ആര്‍ട്സ് ക്ളബ്ബ് അര്‍ഹരായി. സമ്മാനത്തുകയായ 25,000 രൂപ റിപ്പബ്ളിക്ക് ദിനത്തില്‍ വെച്ച് അഡ്മിനിസ്ട്രേറ്റര്‍ നല്‍കും. കില്‍ത്താനിലെ മിസ്റാവ് കള്‍ച്ചറല്‍ സൊസൈറ്റിയെ (ദ്വീപ്ന്യൂസ്) പിന്‍തള്ളിയാണ് ഐലന്റ് സ്റാര്‍ ഈ നേട്ടം കൈവരിച്ചത്. വ്യക്തഗത പരിസ്ഥിതി അവാര്‍ഡിന് ദ്വീപ് ടൈംസ് എഡിറ്റര്‍ പുതിയത്താനോട അമീര്‍ അര്‍ഹനായി. സമ്മാനത്തുക 15,000 രൂപ. വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍.