Wednesday, January 11, 2012

ദ്വീപുകളിലെ പെട്രോള്‍ ക്ഷാമത്തിന് പരിഹാരമില്ലേ?


ദ്വീപുകളില്‍ പെട്രോള്‍ ക്ഷാമം കുറേക്കാലമായി തുടരുകയാണ്. പെട്രോളിന്റെ മാര്‍ക്കറ്റ് വില 72 രൂപയാണ്. ദ്വീപുകളില്‍ സൊസൈറ്റി മുഖേന ലഭിക്കുന്ന പെട്രോളിന് ഈ വിലയിലാണ് ജനങ്ങള്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ സമയാസമയങ്ങളില്‍ സൊസൈറ്റികളില്‍ പെട്രോള്‍ എത്താതത് കാരണം പ്രൈവറ്റ് ഏജന്‍സികള്‍(ലൈസെന്‍സ് ഇല്ലാതെ) 150 വരെ വിലയിലാണ് പെട്രോള്‍ വില്‍പന നടത്തുന്നത്. പാവം ജനങ്ങള്‍ മറ്റ് മാര്‍ഗ്ഗ മില്ലാത്തതിനാല്‍ ഇത് വാങ്ങിക്കാന്‍ നിര്‍ബന്ധിതരായിത്തീരുന്നു. ഇതിനുത്തരവാധി ആരാണ്
സൊസൈറ്റികളില്‍ പെട്രോള്‍ എത്തിക്കാന്‍ സര്‍ക്കാരിന് കഴിയാത്തതിലുള്ള പാളിച്ചകളെന്ത്.
 ദ്വീപുകളിലേക്ക് കാര്‍ഗോ എത്തിക്കുന്നത് 4 ബാര്‍ജുകള്‍ മുഖേനയാണല്ലോ. ഇത് നേരാംവണ്ണം നടപ്പിലാക്കുന്നുണ്ടോ. പുതിയ യാത്രാ പരിഷ്ക്കരണത്തില്‍ ഓരോ ദ്വീപിന് വേണ്ടിയും പ്രെത്യേകം ബാര്‍ജുകള്‍ നിര്‍ണ്ണയിച്ചതായിരുന്നു. എന്നാല്‍ അഡ്മിനിസ്ട്രേറ്ററുടെ ഈ ഉദ്ദേശ്യം ശരിയായ രീതിയില്‍ നടപ്പായില്ലെന്ന് തീര്‍ച്ചയാണ്. അല്ലങ്കില്‍ ഈ ഭാഗം ആരുടേയും ശ്രദ്ധ അത്ര പതിഞ്ഞിട്ടില്ലെന്ന് പറയാം.
പ്രശ്നം കാര്‍ഗോ ബാര്‍ജ് തന്നെ. ഇപ്പോള്‍ കവരത്തി ജെട്ടിയില്‍ കെട്ടിയിരിക്കുന്ന. എം.വി.ചെറിയം 6 ം തിയതി ഇവിടെ എത്തിയതാണ്. 750 മെട്രിക്ക് ടണ്‍ കപ്പാസിറ്റിയുള്ള ഇത് 350 മെട്രിക്ക് ടണ്‍ സാധനങ്ങളേ ലോഡ് ചെയ്തിരുന്നുള്ളൂ. കോഴിക്കോടില്‍ നിന്ന് ഈ സാധനങ്ങള്‍ ലോഡ് ചെയ്തത് ഒരു ദിവസം കൊണ്ടാണ്. എന്നാല്‍ 4 ദിവസമായിട്ടും കവരത്തി ജെട്ടിയില്‍ പിടിച്ച ബാര്‍ജില്‍ നിന്ന് ഇതുവരെയായി ഇറക്കി തീര്‍ന്നിട്ടില്ല. ഇതിനും ഉത്തരവാദി ആരാണ്?- അഡ്മിനിസ്ട്രേറ്ററോ? എം.പിയോ? പോര്‍ട്ട് ഓഫീസറോ? വെല്‍ഫയര്‍ ഓഫീസറോ? പോര്‍ട്ട് അസിസ്റന്റോ? അതോ രാഷ്ട്രീയ നേതാക്കളോ????? നിങ്ങള്‍ തന്നെ ഉത്തരം കണ്ടെത്തുക. ഒന്നോ രണ്ടോ ദിവസം കൊണ്ട് ബാര്‍ജ് ക്ളിയര്‍ ചെയ്ത് തിരിച്ച് പോയിരുന്നെങ്കില്‍ ഈ പെട്രേള്‍ പ്രെശ്നം പരിഹരിച്ച് കൂടായിരുന്നോ. ഇതേപോലെ എത്ര ദ്വീപുകളിലാണ് ഈ ബാര്‍ജുകള്‍ വെറുതേ കെട്ടിക്കിടക്കുന്നതെന്ന് ഇതിന്റെ പ്രോഗ്രാം ശ്രദ്ധിക്കുന്നവര്‍ക്ക് മനസ്സിലാകും. ദ്വീപുകളിലെ അസഹ്യമായ വിലക്കയറ്റം(മഞ്ചുവിലാണെങ്കില്‍ കേവ് വളരെ കൂടുലാണ്) ഒരു പരിധിവരെ നിയന്ത്രിക്കാവുന്ന തല്ലേ.
കഴിഞ്ഞ ആഗസ്റ് മാസമാണ് അവസാനമായി കില്‍ത്താന്‍ ദ്വീപ് സൊസൈറ്റിയില്‍ പെട്രോള്‍ എത്തിയത്. 30 ബാരല്‍ പെട്രോള്‍ ഒരു മാസം കൊണ്ട് ആളുകള്‍ കുടിച്ച് തീര്‍ത്തു. എങ്ങിനെയാണ് ഇത്രയും ദിവസം കൊണ്ട് ഇത്രയും പെട്രോളുകള്‍ സൊസൈറ്റിയില്‍ നിന്ന് വിറ്റഴിഞ്ഞത്!!!
ലൈസെന്‍സില്ലാതെ വില്‍ക്കുന്ന പ്രൈവറ്റ് പെട്രോള്‍ നിര്‍ത്തലാക്കുകയും, കാര്‍ഗോ ബാര്‍ജുകളുടെ ഓട്ടം നിയന്ത്രിക്കുകയും, സൊസൈറ്റി മുഖേന പെട്രോള്‍ റേഷന്‍ ഗണത്തില്‍ പെടുത്തി നേരാം വണ്ണം വിതരണം ചെയ്യാത്തടുത്തോളം കാലം നമ്മുടെ ഗതി ഇതു തന്നെ.....