പണിമുടക്ക് പൂര്‍ണ്ണം - പിന്തുണയുമായി വിവിധ സംഘടനകള്‍
കവരത്തി(7.1.12)- പെട്രോള്‍ ക്ഷാമത്തിനെതിരെ ഓട്ടോ യൂണിയന്‍ പ്രഖാപിച്ച പണിമുടക്ക് പൂര്‍ണ്ണം. ഓഫീസ് വാഹനങ്ങളില്‍ ഏറിയതും ഓടിയില്ല. ഇവര്‍ക്ക് പിന്തുണയുമായി LSA അടക്കം വിവിധ സംഘടനകള്‍ എത്തി. മിക്കവാറും ദ്വീപുകളിലും പെട്രോള്‍ ക്ഷാമമാണ്. കാര്‍ഗോ ബാര്‍ജൂകളുടെ പ്രോഗ്രാമിന്‍റെ അപാകതയാണ് ഇതിന് പ്രധാന കാരണം. കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഇരട്ടിയാണ് പ്രൈവറ്റില്‍ നിന്നും പെട്രോള്‍ കിട്ടുന്നത്. അതാകട്ടെ മായം കലര്‍ന്നതും.
ഡോക്ടറുടേയും എംഡിയുടേയും മൃതദേഹം പുറംകടലില്‍ കണ്ടെത്തി
അഗത്തി(06/01/2012): രണ്ട് ദിവസം മുമ്പ് കാണാതായ രാജീവ് ഗാന്ധി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ (അമൃത ഹോസ്പിറ്റല്‍) എം.ഡിയും ഒരു ഡോക്റ്ററടക്കറുടേയും മൃതദേഹം കല്‍പ്പിട്ടി ദ്വീപിനടുത്ത് പുറം കടലില്‍ രക്ഷാപ്രവര്‍ത്തന് പോയ ബോട്ടുകള്‍ കണ്ടെടുത്തു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് വന്‍ജനാവലി കൂടിയിട്ടുണ്ട്. നാടിന്‍റെ സേവനത്തിനെത്തിയ ഇവരുടെ വേര്‍പാട് നാടിനെ ദു:ഖത്തിലാഴ്ത്തി. കാണാതായിട്ട് രണ്ട് ദിവസം കഴിഞ്ഞാണ് പോലിസില്‍ പരാതിപ്പെട്ടതെന്ന് പോലിസ് വൃത്തങ്ങള്‍ പറഞ്ഞു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇവരുടെ സൈക്കിള്‍ നാടിന്‍റെ തെക്ക് ഭാഗത്ത് നിന്നും കണ്ടെടുത്തു. കല്‍പ്പിട്ടിയില്‍ നിന്ന് വരുമ്പോയോ മറ്റോ ഒഴുക്കില്‍പ്പെട്ടതെന്ന് കരുതുന്നു. അഗത്തിയുടേയും കല്‍പ്പിട്ടിയുടേയും ഇടയ്ക്കുള്ള ലഗൂണ്‍ ഭാഗം നല്ല ഒഴുക്കുള്ള സ്ഥലമാണ്. കടലിലുള്ള പരിചയക്കുറവും ഒറ്റക്കുള്ള യാത്രയുമാണ് അപകടത്തില്‍ കലാശിച്ചത്.