കവരത്തി(11/12/2011): കവരത്തിയിലെ രണ്ട് സ്കൂളുകളിലായി രാവിലെയും ഉച്ചക്കുമായി IBPSന്‍റെ ബാങ്ക് ക്ലര്‍ക്ക് പരീക്ഷ നടന്നു. ദ്വീപിലെ വിദ്യാര്‍ത്ഥികള്‍ക്കായി കനത്ത പരിശീലന പരിപാടികളാണ് ദ്വീപ് ഭരണകൂടം നടത്തിയത്. പക്ഷെ പരീക്ഷ സാധാരണക്കാരന് അപ്രാപ്യമായ ഒന്നായി മാറിപ്പോയെന്ന് പരിശീലന പരിപാടിയില്‍ മികച്ച് നിന്ന ഉദ്യോഗാര്‍ത്ഥികള്‍ വരെ അഭിപ്രായപ്പെട്ടു. SSLC വിജയിച്ചവര്‍ക്കായി നടത്തപ്പെട്ട ഈ ക്ലര്‍ക്ക്യല്‍ ടെസ്റ്റ് പക്ഷെ ഓഫീസര്‍ തസ്തികക്ക് തുല്ല്യമായ സ്റ്റാന്‍ഡേര്‍ഡ് ചോദ്യങ്ങളാണ് ചോദിച്ചെതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു. ബന്ധപ്പെട്ട തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കാത്തതിന്‍റെ പേരില്‍ പലരേയും പരീക്ഷ എഴുതാന്‍ സമ്മതിച്ചില്ല. അധികൃതര്‍ക്ക് നേരത്തെ തന്നെ ഇതിനുള്ള അറിയിപ്പ് നല്‍കാമായിരുന്നു. IBPS ഇന്‍റര്‍നെറ്റില്‍ നല്‍കിയ വിവരങ്ങള്‍ ഒറ്റപ്പെട്ട പല ദ്വീപുകാര്‍ക്കും എത്തിയില്ല. എന്തിരുന്നാലും ഇത്‌പോലുള്ള പൊതു പരീക്ഷകള്‍ നേരിടാനും ഇന്ത്യയിലെവിടേയും ജോലി സാധ്യത അന്വേഷിക്കാനുമുള്ള ദ്വീപുവാസികളുടെ ത്വര IBPS പരീക്ഷയിലൂടെ പ്രത്യക്ഷമായി.