കവരത്തി(30.11.11): യു.ടി ലെവല്‍ കലോല്‍സവത്തിന് തിരിതെളിഞ്ഞു. 10 ദ്വീപുകളില്‍ നിന്നായി 1500 ഓളം കലാപ്രതിഭകള്‍ അണിനിരന്ന കലാജാഥയോടെ പരിപാടിക്ക് തുടക്കമായി. ദ്വീപിന്റെ തനതായ സംസ്ക്കാരം പ്രതിഫലിച്ച കലാജാഥ ഏവരേയും കോരിത്തരിപ്പിച്ചു. നാടന്‍ പാട്ടിന്റെ ഈണത്തിനൊത്ത് താളംപിടിച്ചും ചുവടുവെച്ചും ദ്വീപിലെ കൊച്ചു കലാകാരന്മാര്‍ അവതരിപ്പിച്ച കലാ ജാഥ കാണാന്‍ നാട്ടുകാര്‍ തിങ്ങിക്കൂടിയിരുന്നു. സ്റേഡിയം ഗ്രൌണ്ടില്‍ നിന്നും വൈകുന്നേരം 5.30 ന് പുറപ്പെട്ട ജാഥ 7 മണിയോടെ പഞ്ചായത്ത് സ്റേജ് പരിസരത്തെത്തി.പ്രസ്സ് ജംക്ഷനില്‍ ബി.എഡ് വിദ്യാര്‍ത്ഥികള്‍ ജാഥയ്ക്ക് ഉജ്ജ്വല സ്വീകരണവും നല്‍കി. അഡ്മിനിസ്ട്രേറ്റര്‍ ശ്രീ.അമര്‍നാഥ് ഡോലി കൊട്ടിക്കൊണ്ട് കോലോല്‍സവം ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് കവരത്തി വിദ്യാര്‍ത്ഥികളുടെ വൈവിധ്യമാര്‍ന്ന കലാ പരിപാടികള്‍ അരങ്ങേറി. ഇന്ന് നാളെയുമായാണ് മത്സര ഇനങ്ങള്‍ നടക്കുക. 3 സ്റേജുകളിലായി 51 ഇനങ്ങളിലായാണ് മത്സരങ്ങള്‍.
(കടപ്പാട് : ദ്വീപ് ന്യൂസ് ബ്ലോഗ് )