Wednesday, November 9, 2011

കോഴിക്കോട് ജില്ലാ സമ്മേളനം നടന്നു




ലക്ഷദ്വീപ് സ്ടുടെന്റ്സ് അസോസിയേഷന്റെ കോഴിക്കോട്  ജില്ലാ സമ്മേളനം കെ.എം.എ ഓഡിറ്റോറിയത്തില്‍ വെച്ച്  നടന്നു.. സമ്മേളനം പ്രശസ്ത എഴുത്തുകാരന്‍ ശ്രീ.പി.കെ പാറക്കടവ് ഉദ്ഘാടനം  ചെയ്തു.. നിഷ്കളങ്കരായ ദ്വീപുകാരെ പല രീതിയിലും ചൂഷണം ചെയ്യുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന്‍ അദ്ദേഹം ഉദ്ഘാടന  പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.  ടിക്കറ്റില്ലാത്ത വിനോദ സഞ്ചാരികളെ കല്‍പേനിയില്‍ ഇറക്കിയ അധികാരികളുടെ നിലപാടിനെ സമ്മേളനം അപലപിച്ചു..
              ലക്ഷദ്വീപുകാര്‍ക്ക് ഗസ്റ്റ് ഹൗസ്‌ തുടങ്ങുന്നതിനു വേണ്ടി കോഴിക്കോട്  ജാഫര്‍ ഖാന്‍ കോളനിയില്‍ ഭൂമി എടുത്തു വിട്ടതല്ലാതെ ഒരു നടപടിയും ഉണ്ടായിട്ടില്ല... ഇതിനെതിരെ ശക്തമായി പോരാടുവാന്‍ സമ്മേളനം തീരുമാനിച്ചു. 
               ലക്ഷദ്വീപ് വിദ്യാഭ്യാസ മേഘലയെക്കുറിച്ചു പഠിക്കാന്‍ ഒരു  വിദ്യാഭ്യാസ കമ്മീഷനെ നിയമിക്കുക.. ബേപ്പൂരില്‍ എല്ലാ സൗഗര്യങ്ങളൂടും കൂടിയ ടിക്കറ്റ് കൌണ്ടര്‍ സ്ഥാപിക്കുക. ദ്വീപിലെ കൂടുതല്‍ വിദ്യാര്‍ഥികളും പഠിക്കുന്നത് മലബാര്‍ ഭാഗമായത് കൊണ്ട് ബേപ്പൂരില്‍ നിന്ന്‍ കൂടുതല്‍ കപ്പല്‍ പ്രോഗ്രാം ഒരുക്കണമെന്നും സമ്മേളനം ലക്ഷദ്വീപ് ഭരണകുടത്തോട്‌ ആവശ്യപ്പെട്ടു..
                  സമ്മേളനത്തില്‍ ജില്ല വൈസ്  പ്രസിഡന്റ്‌ ജംഹാര്‍ അധ്യക്ഷനായിരുന്നു.. എല്‍.എസ്‌.എ കേന്ദ്ര കമ്മറ്റി പ്രസിഡന്റ്‌ ശ്രീ.ചെറിയ കോയ മുഖ്യ പ്രഭാഷണം നടത്തി.. ആശംസകള്‍ അറിയിച്ച കൊണ്ട് കമ്മിറ്റി കേന്ദ്ര കമ്മറ്റി സെക്രട്ടറി രഹ് മതുള്ള.. വൈസ് പ്രസിഡന്റ്‌ സൈനുദ്ധീന്‍.. മുന്‍ ജനറല്‍ സെക്രട്ടറി ശര്ശാദ്.. പബ്ലിസിറ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ മുഹമ്മദ്‌ തൌഫീക്ക് ,, എല്‍.എസ്.എ നോമിനി മുഹമ്മദ്‌ കാസിം തുടങ്ങിയവര്‍ സംസാരിച്ചു
 തുടര്‍ന്ന്‍ പുതിയ ജില്ല  ഭാരവാഹികളെ  തെരഞ്ഞെടുത്തു..
 
എല്‍.എസ്.എ  കോഴിക്കോട് ജില്ലാ കമ്മറ്റി 2011-12
പ്രസിഡന്റ്‌  :  ഹിദായത്ത്
വൈസ് പ്രസിഡന്റ്‌:: നിയ്യാസ്
സെക്രട്ടറി : സമീര്‍
ജോയിന്‍ സെക്രട്ടറി : തംജീദ്
സ്ടുടെന്റ്സ് എഡിറ്റര്‍ : സജാദ് ഖാന്‍
കേന്ദ്ര കമ്മറ്റി പ്രധിനിതി: ജംഹര്‍