Monday, October 10, 2011

കാലിക്കറ്റ് യൂണിവേഴസിറ്റി വൈസ് ചാന്‍സിലര്‍ കടമം,ആന്ത്രോ,കവരത്തി ദ്വീപുകള്‍ സന്ദര്‍ശിച്ചു






കടമത്ത്: ആന്ത്രോത്ത് സന്ദര്‍ശനത്തിനു ശേഷം കടമത്തിലെത്തിയ വി.സി -യെയും റെജിസ്ട്രരെരെയും പി.ടി.എ നേതൃത്വം, അദ്ധ്യാപകര്‍, വിദ്യാര്‍ഥികള്‍,, കോളേജ്  യൂണിയന്‍  ഭാരവാഹികള്‍, എസ്.ഡി.ഓ  തുടങ്ങിയവര്‍ ചേര്‍ന്ന്  സ്വീകരിച്ചു ..
        തുടര്‍ന്ന് നടന്ന മീറ്റിംഗില്‍ എല്ലാ പാര്‍ട്ടി നേതാക്കളും പങ്കെടുത്തു.. ഫുള്‍ ഫ്ലെഡ്ജു കോളേജ് ലക്ഷദ്വീപിന്റെ മണ്ണില്‍ ഉടന്‍ വരുമെന്ന്‍ വി.സി പറഞ്ഞു.. ഏത് ദ്വീപിലാണ് വരുന്നതെന്ന വിദ്യാര്‍ഥികളുടെ  ചോദ്യത്തിന് കോളേജിനു വേണ്ട സ്ഥല സൗകര്യങ്ങളെ കുറിച്ച് പഠിക്കാന്‍ പത്തംഗ സമിതി ഉടന്‍ ദ്വീപിലെത്തുമെന്നും അതിനു ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു... കടമത്ത്  CUC-യിലെ വിവിദ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി LSA CUC യൂണിറ്റ് പ്രസിഡന്റ്‌  ശ്രീ. ശഹീം വി.സി-ക്ക് നിവേദനം നല്‍കി
                           തുടര്‍ന്ന്  കടമത്തില്‍ നിന്ന്‍ കവരത്തിയിലേക്ക് തിരിച്ചു
കവരത്തിയിലെത്തിയ വി.സി-യെ  നാട്ടുകാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു .....  LSA പ്രസിഡന്റ്‌ , ട്രഷറര്‍ എന്നിവര്‍ അദ്ദേഹവുമായി സംസാരിക്കുകയും ദ്വീപ്‌കളിലെ
 CUC-കളിലേക്ക് വേണ്ട വിവിദ ആവശ്യങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെടുത്തുകയും ചെയതു
                         കവരത്തിയില്‍ വെച്ച്  വി.സി-ക്ക് ഊഷ്മള വരവേല്‍പ്പ് ലഭിച്ചെങ്കിലും  ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അനാസ്ഥ കാരണം പല അസൗകര്യങ്ങളും അദ്ദേഹത്തിന്  നേരിടേണ്ടി വന്നു. ...  വൈസ് ചാന്‍സിലറിന് ഗസ്റ്റ്ഹൗസില്‍ വേണ്ടത്ര പരിഗണന നല്‍കാത്തതില്‍ വി.സി വാച്ച്മാനോടും അധികൃതരോടും തട്ടിക്കയറി. രാവിലെ സൂര്യോദയം കാണാന്‍ തന്നെ വിളിച്ചുണര്‍ത്തണമെന്ന് പറഞ്ഞ് ഉറങ്ങാന്‍ കിടന്ന ഇദ്ദേഹത്തെ രാവിലെ വാച്ചര്‍ വിളിച്ചുണര്‍ത്തിയില്ല. കൂടാതെ രാവിലെ എണീറ്റ വി.സി പൈപ്പല്‍ വെള്ളമില്ലാതെയും ബുദ്ധിമുട്ടി. പ്രോട്ടോക്കോള്‍ അനുസരിച്ച് മുഖ്യമന്ത്രിക്ക് തൊട്ടുതാഴെയുള്ള വി.സിയെ വേണ്ടത്പോലെ നോക്കാത്തതില്‍ വി.സി അഡ്മിനിക്ക് പരാതി നല്‍കി. തിരിച്ച് പോകാന്‍ ഫ്ലൈറ്റ് കിട്ടാതെ വി.സി ഹെലികോപ്റ്ററിലാണ് തിരിച്ച് കേരളത്തിലേക്ക് മടങ്ങിയത് 

(കടമത്ത്  CUC-യിലെ വിവിദ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി LSA CUC യൂണിറ്റ് പ്രസിഡന്റ്‌  ശ്രീ. ശഹീം വി.സി-ക്ക് നിവേദനം നല്‍കുന്നു )